Home Featured കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു; മൂന്നാറില്‍ ഹര്‍ത്താല്‍

കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു; മൂന്നാറില്‍ ഹര്‍ത്താല്‍

by admin

കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാറില്‍ ഹർത്താല്‍ പ്രഖ്യപിച്ചു. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലാണ് മൂന്നാർ വില്ലേജില്‍ ഹർത്താല്‍ നടത്തുന്നത്. കാട്ടാനയുടെ ആക്രമണം പെരുകുമ്ബോഴും സർക്കാർ പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് കാട്ടിയാണ് ഹർത്താല്‍ നടത്തുന്നതെന്ന് സി.പി.ഐ. നേതാവ് പി. പളനിവേല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടത്. കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി (45) ആണ് മരിച്ചത്. രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മണിയാണ് ഓട്ടോ ഓടിച്ചിരുന്നത്.

കന്നിമല എസ്റേററ്റ് ഫാക്ടറിയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേയായിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ ഓട്ടോയില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്ബിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ വേറെ നാലു പേരും ഓട്ടോയില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ എസക്കി രാജ (45) റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന അതേ ആന തന്നെയാണ് ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണം രൂക്ഷമാകുമ്ബോഴും സർക്കാർ സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താല്‍. അതേസമയം, കോണ്‍ഗ്രസ് ജനങ്ങളെ അണിനിരത്തി 10 മണിക്ക് വഴിതടയല്‍ സമരം നടത്തും. ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർക്ക് നഷ്ടപരിഹാരം നല്‍കുക, ആക്രമണകാരിയായ ആനയെ ഉള്‍ക്കാട്ടിലേക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

You may also like

error: Content is protected !!
Join Our WhatsApp Group