ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇന്ന് മുതൽ ഹാൻഡ് സീൽ നൽകുന്നതായിരിക്കും എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു.

സോണൽ കമ്മീഷണർമാരുമായി വെള്ളിയാഴ്ച നടത്തിയ വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കവെ ബി ബി എം പിചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങൽ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
“എല്ലാ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഹാൻഡ് സീൽ നൽകണം. രോഗികൾക്ക് ഹാൻഡ് സീൽ നൽകി അടയാളപ്പെടുത്തുന്നതിന് ഓരോ സോണിനും പെട്ടന്ന് മാഞ്ഞു പോകാത്ത മഷി നൽകണം,” എന്ന് ശ്രി. ഗുപ്ത ചീഫ് ഹെൽത്ത് ഓഫീസർക്ക് നിർദ്ദേശം നൽകി.