മലപ്പുറം: ഏഴുവർഷം മുമ്ബ് പരീക്ഷിച്ച്പരാജയപ്പെട്ട ഹാജിമാർക്കുള്ള പെട്ടി വിതരണംവീണ്ടും പൊടി തട്ടിയെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി.2015ൽ നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതിയാണ്ഹജ്ജ് കമ്മിറ്റി ഇത്തവണ പരീക്ഷിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്നവർ നിർബന്ധമായും രണ്ട് പെട്ടി വാങ്ങണമെന്നാണ് നിർദേശം.
ഇതനുസരിച്ച് ഹാജിമാരുടെ പക്കൽ നിന്നും രണ്ട് പെട്ടിക്കുള്ള പണം ഹജ്ജ് കമ്മിറ്റി വാങ്ങുന്നുണ്ട്. വലിയ പെട്ടിക്ക് 18,500 രൂപയും ചെറിയ പെട്ടിക്ക് 8,250 രൂപയുമാണ് പെട്ടിയിൽ രേഖപ്പെടുത്തിയിരിക്കുന്ന എം.ആർ.പി റേറ്റ്. നേരത്തെ ഹജ്ജിന് പോകുന്ന ഹാജിമാർ സ്വന്തമായിട്ടാണ് ബാഗ് എടുത്തിരുന്നത്.
ബാഗിൽ ഒട്ടിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിതയാറാക്കിയ പ്രത്യേക സ്റ്റിക്കർനൽകുകയായിരുന്നു പതിവ്. ഇത് മലയാളി ഹാജിമാരുടെ ലഗേജുകൾ കണ്ടുപിടിക്കാൻ ഏറെ സഹായകരമായിരുന്നു. മൂവായിരം രൂപ മുതൽ വില വരുന്ന പെട്ടിയാണ് ഹജ്ജ് കമ്മിറ്റി വഴി വാങ്ങുമ്ബോൾ ഉയർന്ന തുകയ്ക്ക് വാങ്ങേണ്ടി വരുന്നതെന്നാണ് ആക്ഷേപം.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് ഒരേ രൂപത്തിലുള്ള പെട്ടിതന്നെ വേണമെന്നാണ് ഹജ്ജ് കമ്മിറ്റി പറയുന്നത്. നല്ല ആശയമാണെന്ന് അധികൃതർ അടിവരയിടുമ്ബോഴും രണ്ടു പെട്ടി വാങ്ങണമെന്ന്നിർബന്ധിക്കുകയും 26,750 രൂപ നൽകേണ്ടിവരികയും ചെയ്യുകയാണെങ്കിൽ അത് വലിയ ബാധ്യതയാണ് ഹാജിമാർക്കുണ്ടാക്കുക.
രണ്ടു പെട്ടിയിൽ സാധനങ്ങൾ കൊണ്ടുപോകാൻ ഇല്ലാത്തവർക്ക് രണ്ട് പെട്ടി എന്നത് ബാധ്യതയാണ്. ബാഗാണെങ്കിൽ യാത്രികർക്ക് ആവശ്യാനുസരണംക്രമീകരിക്കാൻ സാധിക്കും. ആവശ്യമില്ലെങ്കിൽചുരുട്ടി സൂക്ഷിക്കുവാനും സാധിക്കും.
എന്നാൽസാധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടു പെട്ടികരുതേണ്ട അവസ്ഥയാണ് നിലവിൽയാത്രക്കാർക്കുള്ളത്. മടക്കയാത്രയിൽസാധനങ്ങൾ ഉണ്ടാവുമെന്നതാണ് രണ്ടു പെട്ടികരുതാൻ കാരണം. 2015ൽ കാലിപ്പെട്ടികൾവിമാനത്തിൽ കയറ്റുമ്ബോൾ പൊട്ടിയസാഹചര്യമുണ്ടായിരുന്നു.
പല പെട്ടികളും കേടുവന്നുഉപയോഗശൂന്യമാവുകയും ചെയ്തു. ഇതേ രീതിഇത്തവണയും പരീക്ഷിക്കുന്നത് ബാഗ്കമ്ബനികളെ സഹായിക്കാനാണെന്നആക്ഷേപവും ശക്തമാണ്.
ഹാജിമാർക്കുള്ള പെട്ടി വിതരണം ഇന്നലെ മലപ്പുറം ജില്ലയിൽ ആരംഭിച്ചുവെങ്കിലും തുടക്കത്തിൽ തന്നെ കല്ലുകടിയുണ്ടായി. ഇതര സംസ്ഥാനത്തുനിന്നും പെട്ടിയെത്തിച്ചവർ വിതരണത്തിന്റെ നേതൃത്വംഏറ്റെടുത്തതോടെ വിതരണം ഏറെനേരം വൈകി.