Home Featured ‘ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ തലമുടി മോഷ്ടിച്ച്‌ കവര്‍ച്ചാസംഘം

‘ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ തലമുടി മോഷ്ടിച്ച്‌ കവര്‍ച്ചാസംഘം

by admin

ബെംഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ ‘മുടി’ മോഷ്ടിച്ച്‌ കവർച്ചാ സംഘം. ബെംഗളൂരുവിലാണ് വിചിത്രസംഭവമുണ്ടായത്.കവർച്ച ചെയ്യപ്പെട്ട തലമുടി 90 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലമതിക്കുന്നതാണെന്നാണ് വിവരം.ചൈന, ബർമ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഗോഡൗണില്‍ സൂക്ഷിച്ച മുടിയാണ് ആറംഗ സംഘം മോഷ്ടിച്ചത്. ഫെബ്രുവരി 28നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കവർച്ചാ സംഘം വാഹനത്തിലെത്തുന്നതും കവർച്ച നടത്തി മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വിഗ് നിർമാതാക്കളായ ചൈനീസ് കമ്ബനിയുടെ പ്രതിനിധികള്‍ മുടിയുടെ ശേഖരം സന്ദർശിച്ച്‌ മടങ്ങിയതിന് പിന്നാലെയാണ് കവർച്ച നടന്നത്. ഗോഡൗണ്‍ ഉടമ വെങ്കട്ടരമണയുടെ പരാതി പ്രകാരം മോഷ്ടാക്കള്‍ക്കായി ബെംഗളൂരു പൊലീസ് തിരച്ചില്‍ തുടരുകയാണ്.തലമുടി വ്യാപാരവുമായി ബന്ധമുള്ളവർ തന്നെയാകാം കവർച്ചയ്‌ക്ക് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്. മുടിയുടെ സ്റ്റോക്ക് സൂക്ഷിച്ചതിനെക്കുറിച്ചും അതിന്റെ വിപണിനിരക്കിനെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഒരു ആശുപത്രി പോലുമില്ല; 96 വര്‍ഷത്തിനിടെ ഒരു കുഞ്ഞ് പോലും ജനിക്കാത്ത രാജ്യം

ഹം ദോ, ഹമാരേ ദോ” തുടങ്ങിയ കുടുംബാസൂത്രണ മുദ്രാവാക്യങ്ങള്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുന്നതില്‍ നമ്മുടെ രാജ്യത്തെ സ്വാധീനിച്ചിട്ടുണ്ട്.എന്നാല്‍, കഴിഞ്ഞ 96 വർഷമായി ഒരു ജനനം പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വന്തമായി ഒരു ആശുപത്രി പോലുമില്ലാത്ത ഒരു രാജ്യം ഈ ലോകത്തുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അങ്ങനെയൊരു രാജ്യമോ എന്ന് ആശ്ചര്യപ്പെട്ടേക്കാം. എന്നാല്‍ അങ്ങനെയൊരു ഇടമുണ്ട്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും ചെറിയ അംഗീകൃത രാജ്യങ്ങളില്‍ ഒന്നുമായ വത്തിക്കാൻ സിറ്റിയാണ് ആ രാജ്യം.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. എന്നാല്‍ ഈ രാജ്യത്തെ ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഇന്നുവരെ ഒരു കുട്ടി പോലും ഇവിടെ ജനിച്ചിട്ടില്ല എന്നതാണ്. 1929 ഫെബ്രുവരി 11 -നാണ് ഈ രാജ്യം രൂപീകരിച്ചത്, പക്ഷേ, അതിനുശേഷം ഇതുവരെയായി ഈ രാജ്യത്ത് ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല. രാജ്യം രൂപീകൃതമായതിന് ശേഷം ആശുപത്രികള്‍ ഒന്നും ഇവിടെ നിർമ്മിച്ചിട്ടുമില്ല. മതിയായ ചികിത്സാ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം പലതവണ ശക്തമായി ഉയർന്നെങ്കിലും ആശുപത്രികള്‍ ഒന്നും ഇതുവരെ പണിതിട്ടില്ല. അതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലുള്ള വ്യക്തികളോ ഗർഭിണികളോ വൈദ്യസഹായത്തിനായി റോമിലേക്ക് പോകണം.

വത്തിക്കാൻ നഗരത്തിനുള്ളില്‍ ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് വിലങ്ങു തടിയാകുന്നത് അതിൻറെ പരിമിതമായ ഭൂമിശാസ്ത്രപരമായ വലിപ്പം ആയിരിക്കാം. മാത്രമല്ല അയല്‍ രാജ്യമായ റോമില്‍ ഉയർന്ന നിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങളുടെ ലഭ്യതയും ഇതിന് കാരണമാണ്. വത്തിക്കാൻ സിറ്റി എന്ന കുഞ്ഞന്‍ രാജ്യത്ത് ആകെയുള്ളത 118 ഏക്കർ മാത്രമാണ്. വത്തിക്കാൻ സിറ്റിയില്‍ വൈദ്യസഹായം ആവശ്യമുള്ള എല്ലാ രോഗികളെയും നിലവില്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ക്ലിനിക്കുകളും ആശുപത്രികളിലുമാണ് എത്തിക്കുന്നത്. 800 മുതല്‍ 900 വരെയാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍, ഓരോ ദിവസവും വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്ക് ഉള്ളതുകൊണ്ട് തന്നെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുതലാണ്. മോഷണം, പേഴ്സ് തട്ടിയെടുക്കാല്‍, പിടിച്ചുപറി എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന കുറ്റകൃത്യങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group