Home Featured സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഗുജറാത്ത്-കർണാടക സഹകരണം

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഗുജറാത്ത്-കർണാടക സഹകരണം

ബെംഗളൂരു: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുജ റാത്ത് പൊലീസുമായി സഹകരിച്ച് കർ ണാടക പൊലീസിന് ഈ രംഗത്തെ തന സാങ്കേതിക വിദ്യകളിൽ പരിശീല നം നൽകുമെന്ന് ആഭ്യന്തര മന്ത്രി അര ജ്ഞാനേന്ദ്ര പറഞ്ഞു.ഉഡുപ്പിയിൽ പുതുതായി നിർമിച്ച പൊലീസ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാ ടക പൊലീസിൽ നിന്നു തിരഞ്ഞെടുക്കു ന്നവരെ ഗുജറാത്തിൽ അയച്ചായിരിക്കും പരിശീലനം.

സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗി ച്ച് ഇവയുടെ പ്രവർത്തനവും ശക്തമാ ക്കുമെന്നും മന്ത്രി പറഞ്ഞു. വാടക കെട്ടി ടങ്ങളിൽ പ്രവർത്തിക്കുന്ന 100 പൊലീസ് സ്റ്റേഷനുകൾക്കു 200 കോടി രൂപ ചെല വിട്ട് ഈ വർഷം തന്നെ സ്വന്തം കെട്ടിടം നിർമിക്കും. ഇത്തരം 5 സ്റ്റേഷനുകളുടെനിർമാണം ആരംഭിച്ചു കഴിഞ്ഞു. ലഹരി മാഫിയകളെ കുറിച്ചുള്ള വിവര ങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 112 എന്ന ഹെൽപ്ലൈനിൽ വിളിച്ചു വിവരമറിയി ക്കണം. പൊലീസ് മാത്രം വിചാരിച്ചാൽ ഇത്തരം ലഹരിയിടപാടുകാർക്ക് തടയിടാ നാകില്ലെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group