Home Featured ബംഗളൂരു: ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു

ബംഗളൂരു: ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു

ബംഗളൂരു: ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി യുവാക്കള്‍.ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാന്‍ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസില്‍ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്‌എഎല്‍ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മദ്യലഹരിയില്‍ പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഉച്ചത്തില്‍ പാട്ടുവച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഉച്ചത്തിലുളള ശബ്ദം കാരണം, ലോയിഡിന്‍്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ശബ്ദം കുറയ്ക്കാന്‍ ഗൃഹനാഥന്‍ യുവാക്കളോട് ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ലോയിഡിനെ ക്രൂരമായി മര്‍ദിയ്ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ലോയിഡിന്‍്റെ സഹോദരിയ്ക്കും മര്‍ദനമേറ്റു.അവശനിലയിലായ ലോയിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്നവരാണ് യുവാക്കള്‍ ഗൃഹനാഥനെ മര്‍ദിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അറസ്റ്റു ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരു∙ തടവിലുള്ള കൊലക്കേസ് പ്രതിക്ക് വിവാഹം കഴിക്കാൻ പരോൾ അനുവദിച്ച് ഹൈക്കോടതി.

ബെംഗളൂരു∙ തടവിലുള്ള കൊലക്കേസ് പ്രതിക്ക് വിവാഹം കഴിക്കാൻ ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. കോലാർ സ്വദേശി ആനന്ദിനാണ് ഇന്നു മുതൽ 20 വരെ പരോൾ അനുവദിച്ചത്. ആനന്ദിന്റെ അമ്മ രത്നമ്മയുടെയും 9 വർഷമായി പ്രണയത്തിലുള്ള നീതയുടെയും ഹർജിയിലാണിത്. ജയിൽ ചട്ടങ്ങൾ പ്രകാരം വിവാഹം കഴിക്കാനായി പരോൾ അനുവദിക്കാനാവില്ലെന്ന് സർക്കാർ വാദിച്ചെങ്കിലും ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ച് ഇതു തള്ളി.

മറ്റൊരാളെ വിവാഹം കഴിക്കാൻ കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തുന്നെന്ന് നീത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തന്റെ രണ്ടു മക്കളും ജയിലിലാണെന്നും നീതയുമായുള്ള ആനന്ദിന്റെ വിവാഹമെങ്കിലും കാണാൻ ആഗ്രഹമുണ്ടെന്നും രത്നമ്മയും കോടതിയോട് അപേക്ഷിച്ചു. തുടർന്നാണ് അസാധാരണ സാഹചര്യം പരിഗണിച്ച് പരോൾ അനുവദിച്ചത്. നേരത്തെ ജീവപര്യന്തം തടവു ലഭിച്ചിരുന്ന ആനന്ദിന്റെ ശിക്ഷ പിന്നീട് കോടതി 10 വർഷമായി കുറച്ചിരുന്നു. ഇതിൽ 6 വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group