ബെംഗളൂരു: വിവാഹത്തിന് താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 25കാരനായ വരന് ദാരുണാന്ത്യം. കർണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം.ശനിയാഴ്ച ആയിരുന്നു ചടങ്ങുകള്‍ നടത്തിയത്. പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിWന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
ഉടന്‍ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.അടുത്തിടെ ഹൃദയാഘാതം മൂലം മരിക്കുന്ന യുവതി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഫെബ്രുവരിയില്‍, മധ്യപ്രദേശില്‍ ഒരു വിവാഹത്തിനിടെ സംഗീത് ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ 23 വയസ്സുള്ള ഒരു സ്ത്രീക്ക് ഹൃദയാഘാതം മൂലം വേദിയില്‍ മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഉത്തർപ്രദേശിലെ അലിഗഡില്‍ സ്കൂളിലെ കായിക മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടെ 14 വയസ്സുള്ള ആണ്‍കുട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
30 വയസിന് മുമ്ബ് സമ്ബാദിച്ചത് ഒരുകോടി, അതും ബെംഗളൂരുവില്‍ നിന്ന്; എങ്ങനെയെന്ന് വിശദീകരിച്ച് യുവാവ്
30 വയസ് തികയുന്നതിന് മുമ്ബ് ഒരുകോടി രൂപ സമ്ബാദ്യം. തികച്ചും അവിശ്വസിനീയമെന്ന് കരുതപ്പെടുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ്.സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി. തന്റെ 23-ാം വയസില്‍ പ്രതിവർഷം 2.4 ലക്ഷം രൂപ ശമ്ബളത്തില്‍ ആരംഭിച്ച യാത്രയാണ് ഇന്ന് ഒരുകോടിയിലെത്തി നില്‍ക്കുന്നത്.’പൊങ്ങച്ചം പറയുകയല്ല, ഇതെന്റെ കഥയാണ്’ എന്നുപറഞ്ഞുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. വരുമാനം കുറഞ്ഞൊരു കുടുംബത്തില്‍ നിന്നാണ് താൻ വരുന്നത്.
പിതാവിന് 7000-8000 രൂപയോളവും മാതാവിന് 5000-7000 രൂപയോളവുമാണ് കിട്ടിയിരുന്നത്. എങ്കിലും മാസം 1200 രൂപ ഫീസുള്ള സ്വകാര്യ സ്കൂളിലാണ് താൻ പഠിച്ചതെന്നും യുവാവ് പറഞ്ഞു.നല്ല മാർക്കോടെ പ്ലസ് ടു പാസായശേഷം ജെഇഇ പരീക്ഷയിലും മികച്ച വിജയം നേടി. വീടിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് പ്രവേശനം നേടിയത്. കോളേജ് ബസ് വീടിനടുത്തുനിന്ന് പുറപ്പെടുന്നതിനാല്‍ നാലുവർഷം വിൻഡോ സീറ്റ് ഉറപ്പാക്കാമെന്നതിനാലാണ് ഈ കോളേജ് തിരഞ്ഞെടുത്തതത്രെ. കോളേജ് ഫീസ് താങ്ങാൻ പറ്റാത്തതായിരുന്നു. വായ്പ്പ ലഭിച്ചില്ല.
എന്നാല്‍ ബന്ധുക്കള്‍ സഹായിച്ചതിനാല്‍ പഠനം പൂർത്തിയാക്കി.ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻ ആൻഡ് എഞ്ചിനീയറിങ്ങിലായിരുന്നു ബിരുദം. എന്നാല്‍ മൂന്നാം വർഷം മുതല്‍ കോഡിങ് പഠിച്ചുതുടങ്ങി. അവസാനവർഷം ക്യാമ്ബസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചു. അന്ന് 15000 രൂപയായിരുന്നു മാസശമ്ബളം. ഇതില്‍ നിന്ന് 2000 രൂപ മിച്ചം പിടിച്ചു. അതിനിടെയാണ് കോവിഡ് വന്നത്.അപ്പോള്‍ എനിക്ക് വമ്ബൻ കമ്ബനിയില്‍ നിന്നൊരു ‘ഗോസ്റ്റ് ജോബ്’ ഓഫർ ലഭിച്ചു. ജീവിതം മാറ്റിമറിക്കുന്നതായിരുന്നു ആ എച്ച്‌ആറിന്റെ കോള്‍. വർഷം 12 ലക്ഷം രൂപയായിരുന്നു വാഗ്ദാനം.
പിന്നീട് 2022-ല്‍ തൊഴില്‍ വിപണിയില്‍ മുന്നേറ്റമുണ്ടായി. അവിടെ ഞാൻ മറ്റൊരു ചുവടുവെച്ചു. എനിക്ക് 13 കമ്ബനികളില്‍ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചത്. അക്കൂട്ടത്തില്‍ വർഷം 32 ലക്ഷം വാഗ്ദാനം ചെയ്ത കമ്ബനിയാണ് തിരഞ്ഞെടുത്തത്. അതിന് ശേഷം അടിസ്ഥാന ശമ്ബളം കാര്യമായി വർധിച്ചില്ലെങ്കിലും കമ്ബനിയില്‍ നിന്നുള്ള സ്റ്റോക്ക് ഗ്രാന്റ്സ് കോംപൻസേഷൻ വഴി വാർഷിക വരുമാനം 45 മുതല്‍ 50 ലക്ഷം വരെ ഉയർന്നു.ഇത്ര വലിയ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ജീവിതശൈലി സാധാരണപോലെ തന്നെ തുടർന്നു.
ഇപ്പോഴും 2019-ല്‍ വാങ്ങിയ ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നത്. അലമാരയില്‍ ഓഫീസില്‍ നിന്നുള്ള സൗജന്യ ടി-ഷർട്ടുകളും സുഡിയോ, വെസ്റ്റ്സൈഡ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ രണ്ട് ജീൻസുമാണുള്ളത്. 250 രൂപയുടെ ഷൂസും അതില്‍ 1000 രൂപയുടെ സോളും ഉണ്ട്. ആഡംബരത്തോട് തീരെ താത്പര്യമില്ല. 35 അല്ലെങ്കില്‍ 40 വയസോടെ സാമ്ബത്തിക സ്വാതന്ത്ര്യം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവാവ് കുറിച്ചു.എസ്‌ഐപി വഴി മാസം 71,000 രൂപ നിക്ഷേപിക്കുന്നുണ്ട്. അത് 2023-ല്‍ 31.6 ലക്ഷമായിരുന്നത് ഇപ്പോള്‍ 2025-ല്‍ 100.77 ലക്ഷമായി ഉയർന്നു. വരുംവർഷങ്ങളില്‍ ജോലി മാറാമെന്നും പിന്നീട് 45-ാം വയസില്‍ വിരമിക്കാമെന്നുമാണ് യുവാവ് പ്രതീക്ഷിക്കുന്നത്. ‘മുന്നോട്ട് പോകൂ’ എന്ന് യുവാക്കള്‍ക്ക് ഉപദേശം നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്