Home Featured കേരള സർക്കാറിന് കീഴിൽ ജർമ്മനിയിൽ ജോലി നേടാം; ഇന്റർവ്യൂ തിരുവനന്തപുരത്ത്; വമ്പൻ അവസരം

കേരള സർക്കാറിന് കീഴിൽ ജർമ്മനിയിൽ ജോലി നേടാം; ഇന്റർവ്യൂ തിരുവനന്തപുരത്ത്; വമ്പൻ അവസരം

by admin

കേരള സർക്കാറിന് കീഴിൽ ജർമ്മനിയിൽ ജോലി നേടാം; ഇന്റർവ്യൂ തിരുവനന്തപുരത്ത്; വമ്പൻ അവസരം വിദേശ ജോലിക്കായി മലയാളികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജർമ്മനി മലയാളികളായ മെഡിക്കൽ പ്രൊഫണലുകൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന രാജ്യം കൂടിയാണത്.

ഇപ്പോഴിതാ കേരള സർക്കാരിന് കീഴിൽ ജർമ്മനിയിൽ നല്ലൊരു ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ മെഡിക്കൽ പ്രൊഫഷണലുകൾക്കാണ് പുതിയ അവസരം. ജർമ്മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായി നോർക്ക റൂട്ട്സ് നടത്തുന്ന ട്രിപ്പിൾ വിൻ പദ്ധതിയുടെ നാലാം ഘട്ട അഭിമുഖങ്ങൾ 2023 സെപ്റ്റംബർ 20 മുതൽ 27 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. ജർമ്മനിയിൽ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തുന്ന അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 300 പേർക്കാണ് ജോലി ലഭിക്കുക. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 540 പേർക്കാണ് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം.

റിക്രൂട്ട്മെന്റിലൂടെതിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. തുടർന്ന് ജർമ്മനിയിൽ നിയമനത്തിനുശേഷം ജർമ്മൻ ഭാഷയിൽ ബി.2 ലെവൽ പരിശീലനവും നൽകും.

എന്താണ് ട്രിപ്പിൾ വിൻ പദ്ധതി?

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. ജർമ്മൻ പ്രതിനിധി സംഘമുൾപ്പെടെയുള്ളവർ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

നിലവിൽ പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് അപേക്ഷ

സമർപ്പിച്ചിട്ടില്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഇവർ ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയരിക്കണമെന്ന് നിർബന്ധമുണ്ട്. ഇവർക്കായി ഫാസ്റ്റ് ട്രാക്കിലൂടെയാണ് നിയമന സാധ്യത. ബി1, ബി2 ഭാഷ യോഗ്യത നേടിയ നഴ്സിങ് പ്രൊഫഷണലുകൾക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സി.വി, ജർമ്മൻ ഭാഷായോഗ്യത, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 20ന് മുമ്പ് അപേക്ഷിക്കണം.

കൂടുതലറിയാൻ www.norkaroots.org,

www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും) മിസ്സ്ഡ് കോൾ സർവ്വീസ് വഴി ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group