Home Featured ഡിഫന്‍സ്​ സര്‍വിസില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം; ഒഴിവുകള്‍ 339

ഡിഫന്‍സ്​ സര്‍വിസില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം; ഒഴിവുകള്‍ 339

by admin

യു.പി.എസ്​.സി നവംബര്‍ 14ന്​ നടത്തുന്ന ക​ൈമ്ബന്‍ഡ്​ ഡിഫന്‍സ്​ സര്‍വിസസ്​ എക്​സാമിനേഷന്‍ വഴി പ്രതിരോധ സേനാവിഭാഗങ്ങളില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം. എസ്​.എസ്​.സി വിമെന്‍ നോണ്‍ ടെക്​നിക്കല്‍ കോഴ്​സിലേക്കുള്ള സെലക്​ഷനും ഈ പരീക്ഷയിലൂടെയാണ്​.

ആകെ 339 ഒഴിവുകളിലേക്കാണ്​ റിക്രൂട്ട്​മെന്‍റ്​. വിശദവിവരങ്ങളടങ്ങിയ CDSE വിജ്ഞാപനം http://upsc.gov.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി http://upsconline.nic.inല്‍ ആഗസ്​റ്റ്​ 24 വൈകീട്ട്​ ആറിനകം സമര്‍പ്പിക്കണം.

അപേക്ഷ ഫീസ്​ 200 രൂപ. വനിതകള്‍ക്കും എസ്​.സി/എസ്​.ടി വിഭാഗങ്ങള്‍ക്കും ഫീസില്ല. ​െക്രഡിറ്റ്​/​െഡബിറ്റ്​/നെറ്റ്​ ബാങ്കിങ്​ മുഖാന്തരം ഫീസടക്കാം.

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡെറാഡൂണ്‍-153ാമത്​ കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും. ഒഴിവുകള്‍ 100 (13 ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക്​ (ആര്‍മി വിങ്​​) ഉള്ളതാണ്)​.

ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-എക്​സിക്യൂട്ടിവ്​ ബ്രാഞ്ച്​ ജനറല്‍ സര്‍വിസ്​/ഹൈഡ്രോ-കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും (മൂന്ന്​ ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റ്​ ‘നേവല്‍ വിങ്​​’ ഉള്ളവര്‍ക്കാണ്​). ആകെ 22 ഒഴിവുകളാണുള്ളത്​.

എയര്‍ഫോഴ്​സ്​ അക്കാദമി, ഹൈദരാബാദ്​-പ്രീ ഫ്ലൈയിങ്​ ട്രെയിനിങ്​ കോഴ്​സ്​ 2022 ജൂലൈയില്‍ ആരംഭിക്കും. ഒഴിവുകള്‍ 32 (മൂന്ന്​ ഒഴിവുകള്‍ NCC ‘C’ എയര്‍വിങ്​​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ്​). ഓഫിസേഴ്​സ്​ ട്രെയിനിങ്​ അക്കാദമി, ചെന്നൈ-116ാമത്​ എസ്​.എസ്​.സി മെന്‍ നോണ്‍ ടെക്​നിക്കല്‍ കോഴ്​സ്​ 2022 ഒക്​ടോബറില്‍ തുടങ്ങും. ഒഴിവുകള്‍ 169.

ഓഫിസേഴ്​സ്​ ട്രെയിനിങ്​ അക്കാദമി, ചെന്നൈ-30ാമത്​ എസ്​.എസ്​.സി വിമെന്‍ നോണ്‍ ടെക്​നിക്കല്‍ കോഴ്​സ്​ 2022 ഒക്​ടോബറില്‍ തുടങ്ങും. ഒഴിവുകള്‍ 16. CDSE പരീക്ഷക്ക്​ കേരളത്തില്‍ കൊച്ചി, കോഴിക്കോട്​, തിരുവനന്തപുരം പരീക്ഷ കേന്ദ്രങ്ങളാണ്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group