Home Featured ബെംഗളൂരു: സംസ്ഥാനത്ത് ഹുക്കബാറുകൾ നിരോധിക്കാൻ ആലോചന

ബെംഗളൂരു: സംസ്ഥാനത്ത് ഹുക്കബാറുകൾ നിരോധിക്കാൻ ആലോചന

ബെംഗളൂരു: സിഗരറ്റും പുകയില ഉത്പന്നങ്ങളും സംബന്ധിച്ച നിയമം ഭേദഗതിചെയ്ത് സംസ്ഥാനത്തെ ഹുക്കാ ബാറുകൾ നിരോധിക്കാൻ സർക്കാർ. അടുത്ത നിയമസഭാസമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനൊപ്പം പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ചുരുങ്ങിയപ്രായം 18-ൽനിന്ന് 21 ആക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ഹുക്കാബാറുകളുടെ എണ്ണംകൂടുകയും ഇവയിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി പരാതികളുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. സന്നദ്ധസംഘടനകളും ഏതാനും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സ്കൂൾ, കോളേജ് വിദ്യാർഥികളുൾപ്പെടെ സ്ഥിരമായി ഹുക്കാബാറുകൾ സന്ദർശിക്കുന്നതായി നേരത്തേ പോലീസും കണ്ടെത്തിയിരുന്നു. ചില ഹുക്കാബാറുകൾ ലഹരി കൂട്ടാൻ കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനം കണ്ടെത്തിയ ബെംഗളൂരുവിലെയും മംഗളൂരുവിലെയും ഹുക്കാബാറുകൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.

കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി ദിനേശ്ഗുണ്ടുറാവുവും യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ബി. നാഗേന്ദ്രയും പങ്കെടുത്ത യോഗത്തിലാണ് ഹുക്കാബാറുകളുടെ പ്രവർത്തനം പരിശോധിക്കാനും നിയന്ത്രിക്കാനും തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഹുക്കാബാറുകളിൽ പോലീസിന്റെ പരിശോധനയും നടക്കും. ബെംഗളൂരു നഗരത്തിൽ മാത്രം നൂറുകണക്കിന് ഹുക്കാബാറുകളാണ് പ്രവർത്തിക്കുന്നത്.

വനിതാ സംവരണ ബില്‍ പാസാക്കാൻ പിന്തുണച്ചവര്‍ക്ക് നന്ദി’; നരേന്ദ്ര മോദി

ലോക്സഭയില്‍ വനിതാ സംവരണ ബില്‍ പാസാക്കാൻ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത്രയും മികച്ച പിന്തുണയോടെ ബില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമനിര്‍മ്മാണമാണ്. അത് സ്ത്രീ ശാക്തീകരണത്തിനും നമ്മുടെ രാഷ്ട്രീയ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്‍ ഇന്നാണ് ലോക്സഭയില്‍ പാസായത്.

454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും രണ്ട് എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിൻമേല്‍ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയില്‍ നാളെ ബില്ല് അവതരിപ്പിക്കും.ഭരണ ഘടനയുടെ 128-ാമത് ഭേദഗതിയാണിത്. നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ അതരിപ്പിച്ച വനിതാ സംവരണ ബില്‍. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം.

എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. രാജ്യസഭയിലും ബില്ല് പാസായാല്‍ രാഷ്ട്രപതി ഒപ്പ് വെച്ച്‌ ബില്‍ നിയമമാകും. സെൻസസിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനാല്‍ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും.അതേ സമയം ഒ.ബി.സി സംവരണ ഭേദഗതി സഭ വോട്ടിനിട്ട് തള്ളി. ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് എൻ.കെ പ്രേമചന്ദ്രൻ ഭേദഗതി പിൻവലിച്ചു. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ശബ്ദവോട്ടോടെയും തള്ളി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം

You may also like

error: Content is protected !!
Join Our WhatsApp Group