Home Featured ബെംഗളൂരു: അഴിമതിക്കെതിരെ ബോർഡുമായി കർണാടക സർക്കാർ

ബെംഗളൂരു: അഴിമതിക്കെതിരെ ബോർഡുമായി കർണാടക സർക്കാർ

ബെംഗളൂരു: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒരു വർഷത്തേക്ക് കർണാടകയിലെ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ കൈക്കൂലിക്കെതിരെയുള്ള ബോർഡുകൾ പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു.”ആരും എനിക്ക് കൈക്കൂലി നൽകേണ്ടതില്ല. ഞാനൊരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ല’- എന്നെഴുതിയ ബോർഡാണിത്.സന്നദ്ധ സംഘടനകൾ മുന്നോട്ടു വച്ച നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.ഭരണപരിഷ്കരണ വകുപ്പിന് ഇതു സംബന്ധിച്ച ഉത്തരവ് മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എൻ.മഞ്ചുനാഥ പ്രസാദ് കൈമാറി.

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു; ബിഎഡ് വിദ്യാര്‍ഥിനിയും ഡോക്ടറും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച സംഭവത്തില്‍ ബിഎഡ് വിദ്യാര്‍ഥിനിയും കാമുകനായ ഡോക്ടറും പിടിയില്‍.ഡോ: ആഷിഖ്, മധുരയിലെ സ്വകാര്യ കോളജിലെ ബിഎഡ് വിദ്യാര്‍ഥിനി എന്നിവരെയാണ് മധുരയിലെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടി തന്റെ സ്വകാര്യദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ അയക്കുന്നത് സഹവാസിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച്‌ മുതല്‍ പെണ്‍കുട്ടി ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്

ഹോസ്റ്റലിലെ സഹവാസികളുടെ നഗ്നദൃശ്യങ്ങള്‍, കുളിമുറി ദൃശ്യങ്ങള്‍, വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഉറങ്ങുന്ന ദൃശ്യങ്ങളും പെണ്‍കുട്ടി ആഷിഖിന് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.പെണ്‍കുട്ടി തന്റെ സ്വകാര്യദൃശ്യങ്ങള്‍ ആഷിഖിന് അയച്ചിരുന്നു. അതിന് പിന്നാലെ ആഷിഖിന്റെ അഭ്യര്‍ഥനെയെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ഡിലീറ്റ് ചെയ്തതിനാല്‍ വീഡിയോ അയക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായും ആഷിഖ് ഈ വിഡിയോ മറ്റാര്‍ക്കെങ്കിലോ അയച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group