Home covid19 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലം 68 കാരൻ മരിച്ചു; സ്ഥിരീകരിച്ച് കേന്ദ്രം

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലം 68 കാരൻ മരിച്ചു; സ്ഥിരീകരിച്ച് കേന്ദ്രം

by admin

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലം ഒരാള്‍ മരണമടഞ്ഞതായി സ്ഥിരീകരണം. വാക്‌സിന്‍ അലര്‍ജി മൂലം സംഭവിക്കുന്ന അനഫൈലാക്‌സിസ് ബാധിച്ച 68കാരന്റെ മരണമാണ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണെന്ന് രോഗപ്രതിരോധത്തെ തുടര്‍ന്നുള‌ള പാര്‍ശ്വഫലങ്ങള്‍ (എഇ‌എഫ്‌ഐ) പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ കണ്ടെത്തിയത്. ആകെ 31 മരണങ്ങളെക്കുറിച്ച്‌ നടത്തിയ പഠനത്തിലാണ് സ്ഥിരീകരണം.

*മറവൂർ പാലം തകർന്നു;മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു*

പാര്‍ശ്വഫലങ്ങള്‍ മുലം 68കാരന്‍ മരിച്ചത് മാര്‍ച്ച്‌ എട്ടിനാണ്. ‘മരണകാരണം അനഫൈലാക്‌സിസ് ആണെന്ന് രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്.’ എ‌ഇ‌എഫ്‌ഐ കമ്മി‌റ്റി ചെയ‌ര്‍പേഴ്‌സണ്‍ ഡോ.എന്‍.കെ അറോറ പറയുന്നു. മൂന്നോളം കേസുകളില്‍ വാക്‌സിനുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്

*നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമ യുദ്ധത്തിന് അന്ത്യം ; കടൽകൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി*

ആകെ പഠനവിധേയമായ 31 മരണങ്ങളില്‍ 18നും വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് കണ്ടെത്തി. ഏഴെണ്ണം നിശ്ചയിക്കാന്‍ കഴിയാത്തതും രണ്ടെണ്ണം മരണകാരണം വേര്‍തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ജനുവരി 16നും ജൂണ്‍ ഏഴിനുമിടയിലുള‌ള മരണളാണ് സമിതി പരിശോധിച്ചത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group