Home Featured മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ ഫയലുകള്‍ തൂക്കിവിറ്റു; കരാര്‍ തൊഴിലാളി അറസ്റ്റില്‍

മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ ഫയലുകള്‍ തൂക്കിവിറ്റു; കരാര്‍ തൊഴിലാളി അറസ്റ്റില്‍

by admin

കാണ്‍പൂര്‍: മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ ഫയലുകള്‍ തൂക്കിവിറ്റ കരാര്‍ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വികാസ് ഭവനിലെ ശുചീകരണത്തൊഴിലാളിയായ മോഹനാണ് അറസ്റ്റിലായത്.

കാണ്‍പുരിലെ വികാസ് ഭവനില്‍ സാമൂഹിക ക്ഷേമ വകുപ്പിലെ സുപ്രധാന ഫയലുകളാണ് ശുചീകരണ തൊഴിലാളി തൂക്കിവിറ്റത്. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, വാര്‍ദ്ധക്യ പെൻഷൻ, കുടുംബ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള അപേക്ഷാ ഫോമുകളുടെ നിരവധി ഫയലുകള്‍ വിറ്റവയില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് യുപി എൻഇഡിഎ ഓഫീസ് വൃത്തിയാക്കാനെന്ന വ്യാജേന മോഹൻ, ഓഫീസില്‍ സൂക്ഷിച്ചിരുന്ന രണ്ട് കെട്ടുകളുള്ള ഫയലുകള്‍ ചാക്കില്‍ നിറയ്കുന്നതിനിടെ പിടിയിലായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതാദ്യമായിട്ടല്ല മോഹന്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഫയലുകള്‍ വിറ്റ് ‘കുപ്പി’ വാങ്ങുന്നത്. നേരത്തെയും ഇയാള്‍ ഫയലുകള്‍ തൂക്കിറ്റതായാണ് വിവരം. മദ്യപാനിയായതിനാല്‍ മദ്യം വാങ്ങാൻ ഫയലുകള്‍ വില്‍ക്കാറുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group