ബെംഗളൂരു: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ പോയാല്‍ മുട്ടന്‍ പണി കിട്ടും. കോവിഡ് സര്‍ട്ടിഫിക്കറ്റില്ലാതെ ട്രെയിനില്‍ മംഗളൂരുവിലെത്തിയ മലയാളികള്‍ കുടുങ്ങി.
നഴ്സിങ് വിദ്യാര്‍ത്ഥിനികളടക്കം അറുപതോളം പേരെ മംഗളൂരു ടൗണ്‍ഹാളിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലം ലഭിക്കാതെ പുറത്തുവിടില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീകളെ വിട്ടയച്ചെന്നു പൊലീസ് അറിയിച്ചു.
സ്രവ പരിശോധനാ ഫലം വരുന്നതുവരെ പുരുഷന്മാര് കാത്തിരിക്കണം.കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണു കര്‍ണാടകയും തമിഴ്നാടും.
കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി. വയനാട് മുത്തങ്ങ അതിര്‍ത്തിയില്‍ ചരക്കു വാഹനങ്ങളടക്കം തടഞ്ഞു.