ബെംഗളൂരു: കർണാടകത്തിൽനിന്ന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ച് കർണാടക. ഒമ്പത് മത്സരാർഥികൾക്ക് സാമ്പത്തികസഹായം നൽ കാനുള്ള കർണാടക ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഗോവിന്ദരാജുവിൻ്റെ നിർ ദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചു. ഈ മാസം 26 മുതൽ ഓഗസ്റ്റ് പതിനൊന്നുവ രെയാണ് ഒളിമ്പിക്സ്.
കർണാടകത്തിൽനി ന്നുള്ള മത്സരാർഥികൾ: രോഹൻ ബൊപ്പണ്ണ (ടെന്നീസ് ഡബിൾസ്), അശ്വിനി പൊന്നപ്പ (വനിതാ ബാഡ്മി ന്റ്റൺ ഡബിൾസ്), അഥിതി അശോക (ഗോൾഫ്), ധിനിധി ഡെസിംഗൂ (വനിതാ ഫ്രീ സ്റ്റൈൽ നീന്തൽ), എം.ആർ. പൂവമ്മ (മിക്സഡ് റിലേ), അർച്ചന കാമത്ത് (ടേബിൾ ടെന്നീസ്), ശ്രീഹരി നടരാജ് (100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ), നിഷാന്ത് ദേവ് (71 കിലോഗ്രാം ബോക്സിങ്), മിജോ ചാക്കോ (മിക്സഡ് റിലേ റേസ്).