Home Featured ഇനി കാര്യങ്ങള്‍ നടക്കാൻ പേഴ്സ് ആവശ്യമില്ല; ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇനി കാര്യങ്ങള്‍ നടക്കാൻ പേഴ്സ് ആവശ്യമില്ല; ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

by admin

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വർഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.

ഡിജിറ്റല്‍ പെയ്മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്സ് ആണ് ഗൂഗിള്‍ വാലറ്റ്.

ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച്‌ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡുകള്‍, ഡെബിറ്റ് കാർഡുകള്‍, ബോർഡിങ് പാസ്സുകള്‍, ട്രെയിൻ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാർഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാർഡ് കാർഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാൻ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും.

ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ കോണ്‍ടാക്‌ട് ലെസ്സ് പെയ്മെന്റുകള്‍ നടത്താൻ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആർ ഇനോക്സ്, മേക്ക് മൈ ട്രിപ്പ്, എയർ ഇന്ത്യ, ഇൻഡിഗോ,ഷോപ്പേഴ്സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്ലിപ്കാർട്ട്, പൈൻ ലാബ്സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group