Home പ്രധാന വാർത്തകൾ യാത്രാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത : ബെംഗളൂരു-ഹംപി പ്രതിദിന വിമാന സര്‍വീസ് വരുന്നു ;നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നു

യാത്രാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത : ബെംഗളൂരു-ഹംപി പ്രതിദിന വിമാന സര്‍വീസ് വരുന്നു ;നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നു

by admin

ബെല്ലാരി: യാത്രാ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി സ്റ്റാർ എയർ. ബെംഗളൂരു-ഹംപി പ്രതിദിന വിമാന സർവീസ് വരുന്നു .നവംബർ ഒന്നു മുതല്‍ ആരംഭിക്കുന്നു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.ഈ നീക്കം ബെല്ലാരി, വിജയനഗര ജില്ലകളിലെ വിനോദസഞ്ചാരത്തിനും ബിസിനസിനും വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ. ചരിത്രപ്രസിദ്ധമായ ഹംപി പട്ടണത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ വിദ്യാനഗർ (ജെഎസ്ഡബ്ല്യു) വിമാനത്താവളം വഴിയായിരിക്കും വിമാന സർവീസുകള്‍ നടത്തുക. കഴിഞ്ഞ ഒരു മാസമായി ജെഎസ്ഡബ്ല്യു വിമാനത്താവളത്തിലെ പ്രവർത്തനങ്ങള്‍ നിർത്തിവച്ചിരിക്കുന്നതിനാല്‍ യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസവുമാണ് ഈ പ്രഖ്യാപനം.യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ഹംപിയിലേക്കുള്ള കണക്റ്റിവിറ്റി ഈ പുതിയ വിമാന സർവീസ് വരുന്നതോടെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെല്ലാരിക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് സാമ്ബത്തിക വൃത്തങ്ങള്‍ പറയുന്നു . നവംബർ 1 ന് വിമാന സർവീസ് ആരംഭിക്കും.സ്റ്റാർ എയറിന്റെ പ്രഖ്യാപനം വിനോദസഞ്ചാരികള്‍ക്കും പ്രാദേശിക ബിസിനസുകാർക്കും ഉണർവേകിയിട്ടുണ്ട്. നേരത്തെ, അലയൻസ് എയർ ഹംപിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ദിവസേന വിമാന സർവീസുകള്‍ നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സർവീസ് നിർത്തിവച്ചിരുന്നുസ്റ്റാർ എയർ പറയുന്നതനുസരിച്ച്‌, ദിവസേനയുള്ള വിമാനം ബെംഗളൂരുവില്‍ നിന്ന് രാവിലെ 7:50 ന് പുറപ്പെട്ട് 8.40 ന് വിദ്യാനഗറില്‍ എത്തി, 9.10 ന് വിദ്യാനഗറില്‍ നിന്ന് തിരിച്ചെത്തി രാവിലെ 10 മണിക്ക് ബെംഗളൂരുവില്‍ എത്തും.ജെഎസ്ഡബ്ല്യു വിദ്യാനഗർ വിമാനത്താവളത്തില്‍ നിന്ന് ഹംപി ഏകദേശം 35 കിലോമീറ്റർ അകലെയാണ്. നിലവില്‍ നിരവധി വിനോദസഞ്ചാരികള്‍ 150 കിലോമീറ്റർ അകലെയുള്ള ഹുബ്ബള്ളി വിമാനത്താവളം ഹംപിയിലേക്കുള്ള യാത്രക്കായി ഉപയോഗിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group