Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒടുവില്‍ കാമരാജ് റോഡ് പൂര്‍ണമായി തുറന്നു

ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒടുവില്‍ കാമരാജ് റോഡ് പൂര്‍ണമായി തുറന്നു

by admin

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാന പാതകളില്‍ ഒന്നായ കാമരാജ് റോഡ് പൂർണ്ണമായി ഗതാഗതത്തിനായി തുറന്നു കൊടുത്തു.ഏതാണ്ട് ഏഴ് വർഷത്തിന് ശേഷമാണ് നടപടി. മെട്രോ നിർമ്മാണം കാരണമുണ്ടായ ഈ അടച്ചിടല്‍ എംജി റോഡിന് സമീപമുള്ള ജോലികള്‍ പൂർത്തിയാക്കിയതിനെ അടയാളപ്പെടുത്തുന്നു. ഇതോടെ നഗരത്തിലെ യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇത് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.തിരക്കേറിയ വാണിജ്യമേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഈ റോഡ് സഹായിക്കും. ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) 2026 ജനുവരി 2ന് പങ്കുവച്ച പത്രക്കുറിപ്പിലൂടെയാണ് റോഡ് തുറന്ന വിവരം അറിയിച്ചത്. എംജി റോഡ് അണ്ടർഗ്രൗണ്ട് മെട്രോ സ്‌റ്റേഷൻ നിർമ്മാണത്തിനായി, ക്യൂബണ്‍ റോഡിനും എംജി റോഡിനും ഇടയിലുള്ള കാമരാജ് റോഡ് 2019 ജൂണ്‍ 15 മുതല്‍ അടച്ചിട്ടിരുന്നു.ഇതിനെ തുടർന്ന് റോഡ് അടച്ചതുമൂലം യാത്രക്കാർക്ക് ദീർഘദൂര യാത്രകള്‍ക്ക് ചുറ്റിവളയേണ്ടി വന്നു. ഇത് പരിസരങ്ങളില്‍ പതിവ് ഗതാഗതക്കുരുക്കിന് കാരണമായി. 2024 ജൂണ്‍ 14-ന് റോഡിന്റെ പടിഞ്ഞാറ് ഭാഗം ഭാഗികമായി തുറന്നു.

ശേഷം 2026 ജനുവരി 2-ന് കിഴക്ക് ഭാഗം തുറന്നതോടെയാണ് മുഴുവൻ പാതയിലും തടസമില്ലാത്ത ഇരുവശത്തേക്കുമുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.ബിഎംആർസിഎല്‍ വിവരങ്ങള്‍ പ്രകാരം, പുനർനിർമ്മിച്ച റോഡിന് 214 മീറ്റർ നീളവും ഇരുവശത്തും കുറഞ്ഞത് 11 മീറ്റർ വീതിയുമുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. മെച്ചപ്പെട്ട ഈ രൂപകല്‍പ്പന ഗതാഗതം സുഗമമാക്കാനും പ്രദേശത്തെ പ്രവേശനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.കാമരാജ് റോഡ് തുറന്നത് കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് കച്ചവടക്കാർ, ഓഫീസ് ജീവനക്കാർ, പ്രാദേശിക ബിസിനസുകള്‍ എന്നിവർക്ക് നേട്ടമാകും. ഇക്കഴിഞ്ഞ വർഷങ്ങളില്‍ എല്ലാം തന്നെ ഇവിടെ ഈ വിഭാഗം ആളുകള്‍ എല്ലാം ദുരിതത്തിലായിരുന്നു.നഗര അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും റോഡ്, മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ പദ്ധതിയിലൂടെ ബിഎംആർസിഎല്‍ വ്യക്തമാക്കുകയാണ്. എങ്കിലും ഇത്രയധികം കാലതാമസം ഉണ്ടായതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും വിമർശനം ഉയർന്നിരുന്നു.ദീർഘകാലത്തെ നിർമ്മാണ വേളയില്‍ ക്ഷമയോടെ സഹകരിച്ച പൊതുജനങ്ങള്‍ക്കും പങ്കാളികള്‍ക്കും കോർപ്പറേഷൻ നന്ദി അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഇവിടെ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് പുതിയ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല. മാത്രമല്ല നഗരത്തിന്റെ മുഖം മിനുക്കലിന് ഈ നടപടി ഏറ്റവും അത്യാവശ്യവുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group