മൈസൂരു: മൈസൂരു ദസറ കാണാനെത്തുന്ന രാജ്യാന്തര, ആഭ്യന്തര സന്ദർശകർക്കായി 1000 ഗോൾഡ് പാസ് പുറത്തിറക്കാൻ കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി). ഗോൾഡ് പാസ് ഉപയോഗിച്ച് ദസറയ്ക്കൊപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കൂടി സന്ദർശിക്കാൻ സാധിക്കും.
മൈസൂരു, ചിക്കമഗളൂരു, മടിക്കേരി, മേലുകോട്ടെ, ബേലൂർ, ഹാലേബിഡു എന്നിവിടങ്ങൾ സന്ദർശിക്കാം.2 വർഷത്തിന് ശേഷമാണ് ഗോൾഡ് പാസ് വിതരണം പുനരാരംഭിക്കുന്നത്. സർക്കാർ അനുമതി ലഭിക്കുന്നതോടെ ഗോൾഡ് പാസിന്റെ നിരക്ക് ഉൾപ്പെടെ പ്രഖ്യാപിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും.
ജെ പി നഗർ: കാമുകിക്ക് വേണ്ടി മൊബൈൽ മോഷ്ടിക്കാൻ ഇലക്ട്രോണിക്സ് ഷോറൂമിലെ ടോയ്‌ലെറ്റിൽ രാത്രി മുഴുവൻ ഒളിച്ചിരുന്ന് യുവാവ്
ബെംഗളൂരു: കാമുകിക്ക് വേണ്ടി മൊബൈൽ ഫോൺ മോഷ്ടിക്കാൻ 27കാരൻ ഇലക്ട്രോണിക്സ് ഷോറൂമിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ ഒളിച്ചിരുന്നു.ബിഹാർ സ്വദേശി അബ്ദുൾ മുനാഫാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബിടിഎം ലേഔട്ടിൽ കഫേ നടത്തുകയാണ് പ്രതി.മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീയെ മനാഫ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടു, അവർ കുറച്ച് നാൾ ചാറ്റിംഗ് നടത്തുകയായിരുന്നു.
അവൾക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി അടുത്തുള്ള ഷോറൂമിൽ നിന്ന് മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.ജൂലായ് 22ന് വാങ്ങുന്നയാളെന്ന വ്യാജേന ജെപി നഗറിലെ ഷോറൂമിലെത്തി ഇയാൾ ലേഡീസ് വാഷ്‌റൂമിൽ ഒളിച്ചു.
കടയടച്ച് ജീവനക്കാർ പോയ ശേഷം 7 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് തിരിച്ചു ശുചിമുറിയിലേക്ക് കയറി.രാത്രി മുഴുവൻ ടോയ്‌ലറ്റിൽ ചിലവഴിച്ചു, പിറ്റേന്ന് ഷോറൂം തുറന്ന് ജോലിക്കാരുടെ തിരക്കിലായപ്പോൾ അയാൾ കടയിൽ നിന്ന് ഇറങ്ങി. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന 6 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.