Home തിരഞ്ഞെടുത്ത വാർത്തകൾ സ്വര്‍ണം പിന്നോട്ടില്ല; ഇന്നും വില കൂടി,ഇന്നത്തെ പവന്‍ വില

സ്വര്‍ണം പിന്നോട്ടില്ല; ഇന്നും വില കൂടി,ഇന്നത്തെ പവന്‍ വില

by admin

കൊച്ചി : ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു.എന്നാല്‍ വൈകാതെ വില കുറയാനുള്ള സാധ്യതയുണ്ട് എന്ന് ചില സാമ്ബത്തിക വിദഗ്ധര്‍ അനുമാനിക്കുന്നു. എങ്കിലും വലിയ തോതില്‍ വില ഇടിയുമെന്ന് കരുതാന്‍ വയ്യ. നേരിയ തോതിലുള്ള ഇടിവാണ് പ്രതീക്ഷിക്കാവുന്നത്.വിപണിയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ക്ക് അപ്പുറത്ത് മഞ്ഞലോഹത്തിന് വില കൂട്ടാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതാണ് നിലവിലെ കുതിപ്പിന് ഇടയാക്കുന്നതത്രെ. ആവശ്യക്കാര്‍ വര്‍ധിക്കുക, കറന്‍സി മൂല്യത്തിലെ മാറ്റം, പലിശ നിരക്കിലെ വ്യതിയാനം തുടങ്ങിയ സാധാരണ വിപണിയെ നിയന്ത്രിക്കുന്ന കാര്യങ്ങളല്ല ഇപ്പോഴത്തെ സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നില്‍.ഈ മാസം ഒമ്ബതിനാണ് ഡിസംബറിലെ ഏറ്റവും കുറഞ്ഞ പവന്‍ വില രേഖപ്പെടുത്തിയത്. അന്നത്തേക്കാള്‍ ഏകദേശം 7000 രൂപയുടെ വര്‍ധനവാണ് ഇന്ന്. അന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് 7000 രൂപ ലാഭിക്കാമായിരുന്നു. ഒരു പവന്‍ ആഭരണം വാങ്ങണം എങ്കില്‍ 1.11 ലക്ഷം രൂപയെങ്കിലും വേണം എന്നതാണ് അവസ്ഥ. ഈ വേളയിലും പണിക്കൂലി കുറയ്ക്കാന്‍ ജ്വല്ലറികള്‍ തയ്യാറാകാത്തതും ആഭരണം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാണ്.കേരളത്തില്‍ ഇന്ന് ഒരു ഗ്രാമിന് 12735 രൂപയാണ്. പവന്‍ സ്വര്‍ണത്തിന് 101880 രൂപയായി. 280 രൂപയാണ് ഇന്ന് പവന്‍മേല്‍ വര്‍ധിച്ചത്. എന്നാല്‍ ഈ വിലയ്ക്ക് ആഭരണം കിട്ടില്ല. ആഭരണം വാങ്ങുമ്ബോള്‍ സ്വര്‍ണത്തിന്റെ വിലയുടെ അഞ്ച് ശതമാനം എങ്കിലും പണിക്കൂലി നല്‍കണം. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂുന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അതിന് പുറമെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജ്. ഇതെല്ലാം ചേരുമ്ബോഴാണ് 1.11 ലക്ഷം രൂപ ചെലവ് വരിക.സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുന്നുകഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് ആറ് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ താഴ്ത്തിയിരുന്നു. കള്ളക്കടത്ത് തടയുകയായിരുന്നു ലക്ഷ്യം. ഇത് ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ നികുതിയും വെട്ടിക്കുന്ന ചില സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നികുതി ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ബജറ്റ് സ്വര്‍ണപ്രേമികള്‍ക്ക് നിര്‍ണായകമാണ്.

പണിക്കൂലി കുറയ്ക്കുക എന്നത് മാത്രമാണ് ആഭരണം വാങ്ങുമ്ബോള്‍ തദ്ദേശീയമായി വില കുറയാനുള്ള ഏക മാര്‍ഗം. 20000 രൂപയ്ക്ക് ഒരു പവന്‍ കിട്ടിയിരുന്ന വേളയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നതാണ് 1000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് ഒരു പവന്‍ കിട്ടുന്ന വേളയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 5000 രൂപയാണ്. ചെയ്യുന്ന ജോലിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെങ്കിലും വലിയ തോതിലുള്ള ലാഭം പണിക്കൂലി ഇനത്തില്‍ ജ്വല്ലറികള്‍ ഈടാക്കുന്നുണ്ട്.ഇന്ന് രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4495 ഡോളറാണ്. ഡോളര്‍ സൂചിക വലിയ ഇടിവിലാണ്. 97.92 എന്ന നിരക്കിലാണിപ്പോള്‍. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.59 ആയി. ക്രൂഡ് ഓയില്‍ വില ബാരലിന് 62.43 ആയി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ വിപണി അല്‍പ്പം വളര്‍ച്ച കാണിക്കുന്നത് സ്വര്‍ണവില വരുംദിവസങ്ങളില്‍ കുറയാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group