കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാം വിലയില്‍ 210 രൂപയുടെ കുറവുണ്ടായി.ഇതോടെ ഒരു ഗ്രാമിന് വില 14,145 രൂപയായി. പവൻ വിലയില്‍ 1,680 രൂപ ഇടിഞ്ഞ് 1,13,160 രൂപയും. തുടർച്ചയായ വർധനവിന് പിന്നാലെ വില ഇടിഞ്ഞതിൻ്റെ ആവേശത്തിലായിരുന്നു ഇന്നലെ ആഭരണപ്രേമികള്‍. ഇന്നും സ്വർണ വിലയില്‍ വലിയ ഇടിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇന്ന് സ്വർണം വീണ്ടും കുതിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ വില ഉയർന്നതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്.ഇന്ന് രാജാന്ത്യര സ്വർണ വില സർവകാല റെക്കോർഡിലെത്തി. വിപണിയിലെ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഔണ്‍സിന് 4963 ഡോളറാണ് രേഖപ്പെടുത്തിയത്. നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. യുഎസ് താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോള വ്യാപാര, രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വർദ്ധിപ്പിച്ചു. ഇത് സ്വർണ്ണത്തിനുള്ള സുരക്ഷിത നിക്ഷേപ ആവശ്യം ഉയർത്തി.ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യത്തെ എതിർക്കുന്ന രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വെല്ലുവിളിച്ചിരുന്നു. ഇതില്‍ നിന്ന് പിന്നീട് പിൻമാറിയെങ്കിലും ഇത്തരം കടുത്ത നീക്കങ്ങള്‍ ട്രംപ് ഏത് നിമിഷവും കൈക്കോണ്ടേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം യൂറോപ്യൻ യൂണിയൻ നേതാക്കളാണെന്ന വിമർശനവുമാ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി എത്തിയതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ദുർബലമായ യുഎസ് ഡോളറും സ്വർണ്ണത്തിന് ആകർഷകത്വം കൂട്ടി. ഡോളറിന്റെ ദൗർബല്യം കാണിക്കുന്ന സാമ്പത്തിക ഡാറ്റകളും, ഫെഡറല്‍ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തിൻ്റെ പെരുമ ഉയർത്തി.രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും സ്വർണ വില റെക്കോഡ് ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 495 രൂപ വർധിച്ച് 14640 രൂപയായി. പവൻ വില 1,17,120 രൂപയായി. അതായത് ഒറ്റയടിക്ക് 3960 രൂപയുടെ വർധനവ്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് വില 12110 രൂപയാണ്.
18 കാരറ്റിനും പവൻ വില ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 96880 രൂപാണ് ഇന്ന് പവന് രേഖപ്പെടുത്തിയത്. വെള്ളിക്ക് ഇന്ന് ഒരു ഗ്രാമിന് 340 രൂപയാണ് രേഖപ്പെടുത്തിയത്.ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം കൈയ്യില്‍ കിട്ടണമെങ്കില്‍ 3 ശതമാനം ജി എസ് ടിയും 5 ശതമാനം അടിസ്ഥാന പണിക്കൂലിയും ചേർത്ത് 1,26,665 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി മാത്രമാണ്. വൈവിധ്യമാർന്ന ഡിസൈനുകള്‍ക്ക് 35 ശതമാനം വരെ പണിക്കൂലി നല്‍കേണ്ടി വരും.സ്വർണം ഇനിയും കുതിക്കുമെന്ന്ഈ വർഷം സ്വർണം ഔണ്‍സിന് 5000 ഡോളർ തൊട്ടേക്കാമെന്നാണ് ആഗോള റേറ്റിംഗ് ഏജൻസികളും സാമ്പത്തിക സ്ഥാപനങ്ങളും ആദ്യം പ്രവചിച്ചിരുന്നത്. ഈ മാജിക് നമ്പർ തൊടാൻ ഇനി അധിക ദൂരമില്ല. ഈ സാഹചര്യത്തില്‍ ഗോള്‍ഡ്മാൻ സാച്ചസ് പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവനങ്ങള്‍ ഉയർത്തി. വില 5,400 ഡോളർ വരെ ആകുമെന്നാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങള്‍, ഡോളറിന്റെ ദൗർബല്യം, പണപരമായ ഇളവുകള്‍, വൈവിധ്യവല്‍ക്കരണം എന്നിവയെല്ലാം സ്വർണ്ണത്തിന്റെ മികച്ച പ്രകടനത്തിന് വഴിവെക്കും. കൂടാതെ കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകളും സ്വർണത്തിന് പിന്തുണ നല്‍കും. ഡോളറില്‍ നിന്നുള്ള കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ സ്വർണ്ണം വാങ്ങി കൂട്ടകയാണ്. ഇടിഎഫുകള്‍, സ്വർണ്ണ ബാറുകള്‍, നാണയങ്ങള്‍ എന്നിവയിലേക്കുള്ള നിക്ഷേപക ഒഴുക്കും ഇതിന് സഹായകമായി.