Home പ്രധാന വാർത്തകൾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ്

by admin

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് ഒറ്റയടിക്ക് കുതിച്ചുയർന്നത്.ഒരു പവന് ഇന്ന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 90,360 ആയി ഉയർന്നു.ഒരു ഗ്രാമിന് 110 രൂപയുടെ വർധനവ് രേഖപ്പെടുത്തി 11,295 ആയി. ഈ വർധനവിന് മുൻപ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480-ഉം ഒരു ഗ്രാമിൻ്റെ വില 11,185-ഉം ആയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍, ഈ മാസത്തില്‍ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. അന്ന് പവന് ₹89,080 ആയിരുന്നു വില.

You may also like

error: Content is protected !!
Join Our WhatsApp Group