സ്വർണ വില ഇടിഞ്ഞ് വീഴുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയില്‍ നിലവില്‍ ഒരു ഔണ്‍സ് സ്വർണത്തിന് 4,330-4,370 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണം നേരത്തേ 4,548 ഡോളർ എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. ഈ വിലയില്‍ നിന്നും ഏകദേശം 4 ശതമാനത്തിലധികം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.2026 ല്‍ സ്വർണ വില 60,000ത്തിലേക്ക് മൂക്കും കുത്തി വീഴുമോ? ഇനി സംഭവിക്കുക ഇതെന്ന് സാമ്ബത്തിക വിദഗ്ധയുഎസ് പ്രസിഡൻ്റ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് സെലെൻസ്കിയും തമ്മിലുള്ള സമാധാന ചർച്ചകളിലെ പുരോഗതി റഷ്യ-യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറച്ചതുമാണ് സ്വർണത്തിന്റെ സുരക്ഷിത താവളമെന്ന ആവശ്യം കുറച്ചത്. രാജ്യാന്തര തലത്തില്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളില്‍ നിന്നുള്ള കനത്ത ലാഭമെടുപ്പും സ്വർണ വിലയെ സ്വാധീനിച്ചു.അതേസമയം രാജ്യാന്തര വില ഇടിഞ്ഞതോടെ കേരളത്തിലും സ്വർണം താഴേക്കിറങ്ങി. ഇന്നലെ മാത്രം നാല് തവണയാണ് വിലയില്‍ കുറവുണ്ടായത്. 4 തവണയായി 2,320 രൂപ കുറഞ്ഞ് പവൻവില 1,02,120 രൂപയിലെത്തിയിരുന്നു. 12,765 രൂപയാണ് ഇന്നലെ ഗ്രാമിന് വില. അതേസമയം ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഗ്രാം വില 12,485 രൂപയായി, പവന് 2,240 രൂപ കൂപ്പുകുത്തി 99,880 രൂപയുമായി. ഇതോടെ 2 ദിവസത്തിനിടെ 4,560 രൂപയുടെ ഇടിവാണ് സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 230 രൂപ ഇടിഞ്ഞ് 10,365 രൂപയാണ്. തുടർച്ചയായ വർധവിന് ശേഷമുള്ള ഈ ഇടിവ് സ്വർണ പ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. 95,680 രൂപയായിരുന്നു ഡിസംബർ 1 ന് പവൻ വില. പിന്നീട് വെച്ചടി വെച്ചടി വില ഉയർന്നു. ഡിസംബർ 9 ന് രേഖപ്പെടുത്തിയ 94,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. ഡിസംബർ 23 ന് ആണ് ആദ്യായി സ്വർണ വില ഒരു ലക്ഷം കടക്കുന്നത്. 1,01,600 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഡിസംബർ 24: 1,01,,880, ഡിസംബർ 25: 1,02,120, ഡിസംബർ 26: 1,02,680, ഡിസംബർ 27: 1,03,560 (രാവിലെ),ഡിസംബർ 27: 1,04,440 (വൈകുന്നേരം),ഡിസംബർ 28: 1,04,440 എന്നിങ്ങനെയാണ് തുടർന്ന് രേഖപ്പെടുത്തിയ വിലകള്‍.സ്വർണ വില ഇനി കുറയുമോ?ഈ തിരുത്തലിനിടയിലും, ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്കുകള്‍ തുടരുന്ന സ്വർണ വാങ്ങലുകള്‍, പശ്ചിമേഷ്യയിലും വെനിസ്വേലയിലുമുള്ള നിലവിലുള്ള അപകടസാധ്യതകള്‍ എന്നിവ സ്വർണ്ണത്തിന് അടിസ്ഥാനപരമായ പിന്തുണ നല്‍കുന്നുണ്ട്. അതിനാല്‍, ഇപ്പോഴത്തെ വിലയിടിവ് താത്കാലികമാണെന്നും ഇനി വില ഉയരാൻ തന്നെയാണ് സാധ്യതയെന്നുമാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.പ്രവചനങ്ങള്‍ ഇങ്ങനെ2026 ല്‍ സ്വർണ വിലയില്‍ അഭൂതപൂർവ്വമായ വളർച്ചയാണ് സാമ്ബത്തിക വിദഗ്ധരും റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്. ഔണ്‍സിന് 5000 ഡോളർ വരെ സ്വർണ വില വില ആഗോള തലത്തില്‍ ഉയർന്നേക്കാമെന്നാണ് ചിലർ പറയുന്നത്. അതായത് നിലവില്‍ സ്വർണത്തിന് 1,02,120 രൂപ ആണെങ്കിലും ഒരു പവണ കൈയ്യില്‍ കിട്ടാൻ 1.12 ലക്ഷമെങ്കിലും കൊടുക്കണം. ജി എസ് ടിയും പണിക്കൂലിയും ചേർത്ത തുകയാണിത്. അതായത് 5000 ഔണ്‍സിലേക്ക് വില ഉയർന്നാല്‍ കേരളത്തില്‍ സ്വർണ വില കുറഞ്ഞത് 1.25 ലക്ഷത്തിലേക്കെങ്കിലും എത്തും. അതായത് സ്വർണം വാങ്ങുകയെന്നത് സാധാരണക്കാരനെ സംബന്ധിച്ച് വെറും സ്വപ്നമായി അവശേഷിക്കുമെന്ന് സാരം.