ആഭരണപ്രേമികൾക്ക് അൽപം ആശ്വസിക്കാം, സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ ഔണ്‍സിന് 4,330 ഡോളർ മുതൽ 4,348 ഡോളർ വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിസംബർ 27ന് 1,04,440 രൂപയായിരുന്ന പവൻ വില പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ജനവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു.
തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.. സംസ്ഥാനത്തെ ഇന്നത്തെ വില നോക്കാം.ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 99,600ൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 840 രൂപയായിരുന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു ഇന്നലത്ത വില.