കൊച്ചി : കേരളത്തില്‍ സ്വര്‍ണവില ഇറക്കത്തിന്റെ വേഗം കൂട്ടി. വന്‍തോതില്‍ കയറി കുതിച്ചിരുന്ന സ്വര്‍ണം കഴിഞ്ഞ മൂന്ന് ദിവസമായി വില ഇടിയുകയാണ്.

സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷമാണ് തുടര്‍ച്ചയായി കുറഞ്ഞുവരുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് വിപണിയിലെ പുതിയ ട്രെന്‍ഡ്. ഇനിയും കുറയട്ടെ എന്നാണ് ആഭരണം വാങ്ങുന്നവര്‍ പറയുന്നത്.പവന്‍ വില 70000 വരെ ഇടിയുമെന്നാണ് സാമ്ബത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ ഇനിയും സ്വര്‍ണവില കുറയുമെന്നും അവര്‍ പറയുന്നു. ഡോളറിന്റെ കരുത്ത് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. വില കുതിക്കുമെന്ന് കരുതി വലിയ അളവില്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ആശങ്ക സ്വാഭാവികമാണ്.ഈ മാസം 21ന് ഒരു പവന്‍ സ്വര്‍ണത്തിന് 97630 രൂപയായിരുന്നു. അന്ന് വൈകീട്ട് പക്ഷേ 95760 രൂപയിലേക്ക് വീണു. 22ന് രാവിലെ 93280 രൂപയായി താഴ്ന്നു. വൈകീട്ട് 92320 രൂപയായി വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ വില വീണ്ടും താഴ്ന്ന് 91720 രൂപയിലെത്തി. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണിപ്പോള്‍.കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പുതിയ വില 9430 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 7350 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4750 രൂപയുമായി. എന്നാല്‍ വെള്ളിയുടെ വിലയില്‍ വലിയ ഇടിവ് കേരളത്തില്‍ രേഖപ്പെടുത്തിയതാണ് എടുത്തുപറയേണ്ടത്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. 165 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത്.