Home കേരളം റെക്കോര്‍ഡില്‍ തന്നെ തുടര്‍ന്ന് സ്വർണ നിരക്ക്

റെക്കോര്‍ഡില്‍ തന്നെ തുടര്‍ന്ന് സ്വർണ നിരക്ക്

by admin

കൊച്ചി : കേരളത്തിലെ സ്വർണ്ണവില സർവ്വകാല റെക്കോർഡില്‍ തന്നെ തുടരുകയാണ്. ഇന്ന് സ്വർണ്ണനിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയിട്ടില്ല.പവന് 94,920 രൂപ എന്ന നിലയിലും, ഗ്രാമിന് 11,865 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയില്‍ വ്യാപാരം നടക്കുന്നത്. (Kerala Gold price today)രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും

You may also like

error: Content is protected !!
Join Our WhatsApp Group