കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വലിയ തോതില്‍ വില കുറഞ്ഞത് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് സംഭവിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലും വില കൂടിവരുന്നുണ്ട്. രൂപയുടെ മൂല്യമിടിവും തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. അമേരിക്കന്‍ ഡോളര്‍ സൂചികയും നേരിയ മുന്നേറ്റത്തിലാണ്. കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത്; 2 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ്, രാജ്യസഭയില്‍ ആവശ്യംഅതേസമയം, ഓഹരി വിപണി തളര്‍ന്നുകിടക്കുകയാണ്. വിദേശികള്‍ വിറ്റഴിക്കല്‍ തുടരുന്നതാണ് കാരണം. ഡോളര്‍ സൂചിക 98.33 ആയി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 90.19 ആയി. 91 വരെ വീണ ശേഷമാണ് രൂപ അല്‍പ്പം മെച്ചപ്പെട്ടത്. എന്നാല്‍ ഡോളര്‍ കരുത്ത് കൂട്ടാന്‍ തുടങ്ങിയത് രൂപ ഇനിയും താഴോട്ട് പോകുമെന്ന സൂചനയാണ്. ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുമ്ബോള്‍ നിര്‍ണായക ഘടകമാണ് രൂപയുടെ മൂല്യം.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 4322 ഡോളറിലെത്തി. ഇന്നലെ 4300ല്‍ താഴേക്ക് വീണിരുന്നു. ഇതാണ് കേരളത്തില്‍ ഇന്നലെ 1120 രൂപ കുറയാന്‍ ഇടയാക്കിയത്. ഇന്ന് വില കൂടിയതോടെ കേരളത്തിലും വില വര്‍ധിച്ചു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 98640 രൂപയാണ് വില. ഗ്രാമിന് 12330 രൂപയും. ഖത്തര്‍ കരാര്‍ ഒപ്പിട്ടു; ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് വിമാന ഇന്ധനം, 200 ദശലക്ഷത്തിന്റെ പദ്ധതി22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10140 രൂപയാണ് പുതിയ നിരക്ക്. 14 കാരറ്റ് ഗ്രാമിന് 7895 രൂപ, 9 കാരറ്റ് ഗ്രാമിന് 5095 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളിയുടെ വില കുതിക്കുകയാണ്. ഗ്രാമിന് 208 രൂപയായി ഉയര്‍ന്നു. 10 ഗ്രാമിന് 2080 രൂപയുമായി.സ്വര്‍ണം വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍സ്വര്‍ണം എന്തിനാണ് വാങ്ങുന്നത് എന്ന കാര്യത്തില്‍ ആദ്യം ധാരണയുണ്ടാക്കണം. ഭാവിയിലേക്കുള്ള സമ്ബാദ്യം എന്ന നിലയിലാണെങ്കില്‍ കോയിനുകള്‍, ബാര്‍, ഇടിഎഫ് എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടമില്ലാത്ത തുക കൈയ്യിലെത്തും. അതേസമയം, ആഭരണം, അലങ്കാരം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കാണെങ്കില്‍ 22 മുതല്‍ 9 വരെയുള്ള കാരറ്റിലെ സ്വര്‍ണം തിരഞ്ഞെടുക്കാം.22 കാരറ്റുകളുടെ വിലയാണ് ജ്വല്ലറികള്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന കാരറ്റുകളിലെ സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ജ്വല്ലറികളിലും മറ്റു കാരറ്റുകളിലെ ആഭരണങ്ങളും ലഭ്യമാണ്. 22 കാരറ്റ് ആഭരണം വാങ്ങിയാല്‍ അലങ്കാരമായും ബാങ്ക് വായ്പയ്ക്ക് ഈടായും ഉപയോഗിക്കാം. ശമ്ബളം കൂടുന്നത് മാത്രമല്ല കാര്യം; മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും, 2016ല്‍ ലഭിച്ചിരുന്നു22 കാരറ്റിന് താഴെയുള്ള സ്വര്‍ണത്തില്‍ ആഭരണം മാത്രമേ കിട്ടൂ. അവ ബാങ്കുകള്‍ ഗോള്‍ഡ് ലോണിന് സ്വീകരിക്കില്ല. സ്വര്‍ണത്തിന് പുറമെ മറ്റു ലോഹങ്ങളുടെ അംശം അടങ്ങിയതിനാല്‍ മാറ്റ് കുറയാനുള്ള സാധ്യത ഏറെയാണ്. തിളക്കം നഷ്ടമായേക്കാം. മാത്രമല്ല, ഉയര്‍ന്ന പണിക്കൂലി താഴ്ന്ന കാരറ്റ് സ്വര്‍ണത്തിന് ഈടാക്കുന്നു എന്നതും പ്രധാനമാണ്. ആഭരണം മറിച്ച് വില്‍ക്കുമ്ബോള്‍ വലിയ നഷ്ടം നേരിടുമെന്നതും ശ്രദ്ധിക്കണം.