Home കേരളം സ്വർണവില വീണ്ടും കുതിക്കുന്നു;ഇന്നത്തെ സ്വർണവില

സ്വർണവില വീണ്ടും കുതിക്കുന്നു;ഇന്നത്തെ സ്വർണവില

by admin

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷ നൽകിയെങ്കിൽ ഇന്ന് വില വീണ്ടും കൂടി. ഇന്ന് 22 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞദിവസം ഇത് 1,01,200 രൂപയായിരുന്നു. ഗ്രാമിന് 12,715രൂപയാണ്.രാജ്യാന്തര വിലയിലെ സ്വർണവിലയിലെ വർധനവിന്റെ സ്വാധീനത്തിൽ ലാഭമെടുപ്പ് വർധിച്ചതും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമായത്. എന്നാൽ തൊട്ടടുത്ത ദിവസമാകുമ്പോഴേക്കും വില കൂടിയിരിക്കുകയാണ്. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 83,224രൂപയായി. ഗ്രാമിന് 10,403രൂപയാണ്. വെള്ളി ഗ്രാമിന് 252 രൂപയാണ് ഇന്നത്തെ വില.

You may also like

error: Content is protected !!
Join Our WhatsApp Group