കേരളത്തിൽ ഇന്ന്സ്വർണവിലയിൽ വർധന. വെള്ളിയാഴ്ചരണ്ട് തവണയായി ആയിരം രൂപയോളംവർധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടുംകുതിച്ചത്. ഇന്ന് ഒരു പവൻസ്വർണത്തിന് 840 രൂപയാണ് വർധിച്ചത്.ഗ്രാമിന് 105 രൂപയും. 22 കാരറ്റ് സ്വർണംഗ്രാമിന് 12875 രൂപയാണ് ഇന്നത്തെ വില.പവന് 103000 രൂപയും നൽകണം.രാജ്യാന്തര വിപണിയിൽ സ്വർണവില4510 ഡോളറായി ഉയർന്നു. ഇതാണ്കേരളത്തിലും വില കൂടാൻ കാരണം.മാത്രമല്ല രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണവില കൂടാൻ കാരണമായി. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 10585 രൂപയാണ് നൽകേണ്ടത്. പവന് 84680 രൂപയും. 14 കാരറ്റ് സ്വർണം ഗ്രാമിന് 8245 രൂപയും പവന് 65960 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമാണ് നൽകേണ്ടത്. വെള്ളിയുടെ വില ഇന്ന് വർധിച്ചു. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2600 രൂപയും.
സ്വർണവിലയിൽ വീണ്ടും വർധനവ് ; ഇന്നത്തെ സ്വർണ വില
previous post