Home തിരഞ്ഞെടുത്ത വാർത്തകൾ സ്വര്‍ണ വില പവന് 50,000ത്തിലേക്ക് ഇടിയും..ആ നല്ലകാലം വരും ആഭരണപ്രേമികളേ..വിദഗ്ധര്‍ പറയുന്നു

സ്വര്‍ണ വില പവന് 50,000ത്തിലേക്ക് ഇടിയും..ആ നല്ലകാലം വരും ആഭരണപ്രേമികളേ..വിദഗ്ധര്‍ പറയുന്നു

by ടാർസ്യുസ്

സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉപഭോക്താക്കളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കാരണം ഒരു ദിവസം തന്നെ കുറഞ്ഞത് മൂന്ന് തവണയൊക്കെയാണ് സ്വർണ വില മാറിമറിയുന്നത്. രാവിലെ കുറഞ്ഞാല്‍ ചിലപ്പോള്‍ ഉച്ചയ്ക്കും വൈകീട്ടുമെല്ലാമായി കുത്തനെ കൂടും, തിരിച്ചും സംഭവിക്കുന്നുണ്ട്. വിലയിലെ ഈ മലക്കംമറിച്ചില്‍ കാരണം ഇപ്പോള്‍ സ്വർണം വാങ്ങണോ അതോ വില്‍ക്കണോയെന്നതാണ് പലരുടേയും ആശങ്ക. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമോ അതോ കുത്തനെ കൂടുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. സ്വർണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ചില വിപണി വിദഗ്ദ്ധർ പറയുനത്, ഇതിനുള്ള വിശദീകരണം ഇങ്ങനെയാണ്- അമേരിക്കയിലെ നിലവിലെ സാമ്പത്തിക സംഭവവികാസങ്ങള്‍ തന്നെയാണ് സ്വർണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വാധീനം യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഭവിക്കുന്നത്. അടുത്തിടെ കേന്ദ്രബാങ്കായ ഫെഡിൻ്റെ ചെയർമാനായി കെവിൻ വാർഷിനെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. പലിശനിരക്ക് കുറക്കാതെ പണപ്പെരുപ്പത്തെ പിടിച്ചുനിർത്തുന്നതില്‍ തന്ത്രജ്ഞനാണ് വാർഷ്. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതിന്റെ ഫലമായി ആഗോള വിപണിയില്‍ യുഎസ് ഡോളർ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഡോളർ ശക്തിപ്പെടുമ്പോള്‍, നിക്ഷേപകർ സാധാരണയായി സ്വർണത്തില്‍ നിന്ന് മാറി മറ്റ് നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. ഇത് സ്വർണവിലയെ താഴോട്ട് വലിക്കും. ആഗോളതലത്തില്‍ യുദ്ധഭയം കുറയുന്നതാണ് മറ്റൊരു പ്രധാന കാരണം. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി റഷ്യ-യുക്രൈൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിക്ഷേപകരെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങളില്‍ സ്വർണവില കൂടുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ വില കുതിച്ചു. എന്നാല്‍ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ സംഘർഷങ്ങള്‍ കെട്ടടങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി നിക്ഷേപകർ സ്വർണ്ണത്തില്‍ നിന്ന് പണം പിൻവലിച്ച്‌ ഓഹരി വിപണിയിലേക്ക് തിരിയുകയാണ്. ഇനി എത്രത്തോളം വില കുറയും എന്നതാണ് നിലവിലെ നിർണായക ചോദ്യം. സ്വർണവില ഒന്നേമുക്കാല്‍ പവന് 70,000 രൂപയിലേക്ക് മടങ്ങിയെത്തുമോ? നിലവിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍, അത്തരം ഒരു ഇടിവ് പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുത്. ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടാല്‍ ഇറക്കുമതി ചെലവ് കുറയും. ഈ ഘടകങ്ങള്‍ ഒരുമിച്ച്‌ സ്വർണ വില താഴേക്ക് കൊണ്ടുവരുമെന്ന് ഇവർ വിശ്വസിക്കുന്നു. വില കുറയുമെങ്കിലും ഒറ്റരാത്രി കൊണ്ട് സ്വർണവില ഇടിയാനുള്ള സാധ്യതയൊന്നും നിലനില്‍ക്കുന്നേ ഇല്ലെന്നാണ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. പെട്ടെന്നുള്ള തകർച്ചയേക്കാള്‍ ഘട്ടംഘട്ടമായുള്ള ഇടിവിനായിരിക്കും സാധ്യത കൂടുതല്‍. വരും ദിവസങ്ങളിലും സ്വർണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടർന്നേക്കാം. ഹ്രസ്വകാലത്തേക്ക് വിലയില്‍ വർദ്ധനവുണ്ടായാലും ദീർഘകാലാടിസ്ഥാനത്തില്‍ താഴേക്കാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, സ്വർണം വാങ്ങാൻ തിടുക്കം കാണിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വില വർധിക്കുമെന്ന ഭയം കാരണം ഒറ്റയടിക്ക് വലിയ അളവില്‍ സ്വർണം വാങ്ങുന്നതിനു പകരം വില കുറയുമ്പോള്‍ ചെറിയ അളവില്‍ വാങ്ങിവെയ്ക്കുന്നതാണ് നല്ലത്. വിലയില്‍ വലിയ ഇടിവുണ്ടാകുമ്പോള്‍ മാത്രം വാങ്ങുന്ന അളവ് വർദ്ധിപ്പിക്കണമെന്നും ഇവർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group