Home കേരളം റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; ഇന്ന് കുറഞ്ഞത് 400 രൂപ, ശുഭപ്രതീക്ഷയില്‍ ആഭരണപ്രേമികള്‍

റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില; ഇന്ന് കുറഞ്ഞത് 400 രൂപ, ശുഭപ്രതീക്ഷയില്‍ ആഭരണപ്രേമികള്‍

by admin

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് അപ്രതീക്ഷിതമായി കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയുമായി
ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ രണ്ടിനായിരുന്നു. അന്ന് പവന് 87,440 രൂപയും ഗ്രാമിന് 10,930 രൂപയുമായിരുന്നു.
സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർദ്ധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. സ്വർണവിലക്ക് പുറമെ, ആഭരണം വാങ്ങുമ്ബോള്‍ പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാർക്കിംഗ് ഫീസ് എന്നിവ കൂടി നല്‍കണം. സ്വർണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഇതെല്ലാംകൂടി കണക്കിലെടുക്കുമ്ബോള്‍ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 94,000 രൂപയെങ്കിലും നല്‍കണം.
സ്വർണവില

  • 22 കാരറ്റ് ആഭരണം – 87,040 രൂപ (ഒരു പവൻ ), 10,880 രൂപ (ഒരു ഗ്രാം)
  • 24 കാരറ്റ് (ശുദ്ധ സ്വർണം)- 94,952 രൂപ (ഒരു പവൻ ), 11,869 രൂപ (ഒരു ഗ്രാം)
  • 18 കാരറ്റ് – 71,216 രൂപ (ഒരു പവൻ ), 8,902 രൂപ (ഒരു ഗ്രാം)

You may also like

error: Content is protected !!
Join Our WhatsApp Group