Home തിരഞ്ഞെടുത്ത വാർത്തകൾ 2026 -ലെ സ്വര്‍ണ്ണ വില; സ്വര്‍ണ്ണ പ്രേമികളെ ഞെട്ടിച്ച്‌ ബാബ വംഗയുടെ പ്രവചനം

2026 -ലെ സ്വര്‍ണ്ണ വില; സ്വര്‍ണ്ണ പ്രേമികളെ ഞെട്ടിച്ച്‌ ബാബ വംഗയുടെ പ്രവചനം

by admin

മുത്തശ്ശി വാംഗ എന്നറിയപ്പെടുന്ന ലോക പ്രശസ്തയായ ബാബ വംഗ തന്‍റെ പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ പലതവണ ഞെട്ടിച്ചിട്ടുണ്ട്.ബള്‍ഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്താണ് ഇവ‍ർ ജീവിച്ചിരുന്നത്. റഷ്യൻ കമ്മ്യൂണിസ്റ്റുകാരാല്‍ ഏറെ വേട്ടയാടപ്പെട്ട ബാബ വംഗ, പിന്നീട് ഏറെ അംഗീകാരവും റഷ്യക്കാരില്‍ നിന്നും ഏറ്റുവാങ്ങി. കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ബാബ വംഗ 1996 -ല്‍ മരണശേഷമാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങള്‍ക്ക് ഏറെ ആരാധകരാണുള്ളത്.2026 ല്‍ ഒരു ആഗോള സാമ്ബത്തിക പ്രതിസന്ധി അല്ലെങ്കില്‍ ഒരു ‘പണക്കൊതി’ ഉണ്ടാകുമെന്ന് ബാബ വാംഗ മുൻകൂട്ടി പ്രവചിച്ചായി റിപ്പോർട്ടുകള്‍ പറയുന്നു. ബാബ വാംഗയുടെ പ്രവചനങ്ങള്‍ പ്രകാരം, 2026 ആകുമ്ബോഴേക്കും ആഗോള സമ്ബദ്‌വ്യവസ്ഥ കൂടുതല്‍ അസ്ഥിരമാകും. ഇത് ആഗോളതലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നല്‍കുന്നു. പരമ്ബരാഗത ബാങ്കിംഗ് സംവിധാനത്തിന് ഗണ്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധത, കറൻസിയുടെ മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറയല്‍ എന്നിവയാണ് ബാങ്കിംഗ് പ്രതിസന്ധിയുടെ ബാക്കി.

ഇത് സാമ്ബത്തിക അനിശ്ചിതത്വം വളർ‍ത്തുകയും ആളുകള്‍ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയാൻ കാരണമാക്കും.2026 ആകുമ്ബോഴേക്കും സ്വർണ്ണ വില ഗണ്യമായി ഉയരുമെന്ന ബാബ വാംഗയുടെ മറ്റൊരു പ്രവചനമാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള സ്വർണ്ണാഭരണ ആരാധകർ ചർച്ച ചെയ്യുന്നത്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണ വില ഔണ്‍സിന് 4,300 ഡോളർ കവിഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യകത കാരണം, 2026 ആകുമ്ബോഴേക്കും സ്വർണ്ണ വില 25 മുതല്‍ 40 ശതമാനം വരെ വർദ്ധിക്കുമെന്ന് അവരുടെ പ്രവചനങ്ങള്‍ അവകാശപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ 10 ഗ്രാം സ്വർണ്ണത്തിന്‍റെ വില ഏകദേശം 1.25 ലക്ഷം രൂപയാണ്. ഇത് 25 മുതല്‍ 40 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനം സ്വർ‍ണ്ണാഭരണ വ്യവസായത്തെയും ആശങ്കപ്പെടുത്തുന്നു.2026 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് വേദിയാകുമെന്നാണ് ബാബ വംഗയുടെ മറ്റൊരു പ്രവചനം. ഇത് ദൂരവ്യാപകമായ ആഗോള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ബാബ വാംഗ നല്‍കുന്നു. അതോടൊപ്പം 2026 നവംബറില്‍ മനുഷ്യൻ ആദ്യമായി അന്യഗ്രഹജീവികളുമായി നേരിട്ട് സംമ്ബർക്കം പുലർത്തുമെന്നും അവർ പ്രവചിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group