ഇന്ന് ഉച്ചയ്ക്ക് 1800 രൂപയാണ് സ്വർണത്തിന് വില ഉയർന്നത്. ഇതോടെ 1,15,320 രൂപ നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.ഒരു ഗ്രാമിന് 225 രൂപയാണ് ഉച്ചയ്ക്ക് വർധിച്ചത്. 685 രൂപയാണ് ആകെ ഇന്ന് ഗ്രാമിന് കൂടിയത്. 14,415 രൂപ നിരക്കിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. നാല് തവണയാണ് ജനുവരി 20 (ഇന്നലെ) സ്വർണവിലയിൽ മാറ്റമുണ്ടായത്. മൂന്ന് തവണ വില ഉയരുകയും ഒരു തവണ വിലയിൽ കുറവുണ്ടാകുകയും ചെയ്തു.കുറച്ച് നാളുകളായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളിൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വെള്ളി വിലയിലും ഇന്ന് വർധനവുണ്ടായിട്ടുണ്ട്.