തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയാണ് വില.
ഒരു ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 91,720 രൂപയായി. പവന് 600 രൂപയുടെ വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ അധികം വൈകാതെ പവൻ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, സ്വർണാഭരണങ്ങള്‍ വാങ്ങുന്നവർക്ക് ഇപ്പോള്‍ത്തന്നെ പണിക്കൂലിയും (കുറഞ്ഞത് 5% വരെ) ചേർത്ത് ഒരു പവന് ഒരു ലക്ഷം രൂപയിലധികം ചെലവഴിക്കേണ്ടി വരും. സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച സ്വർണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്