ബംഗളൂരു: രണ്ടു പതിറ്റാണ്ടോളമായി ഖനനം നിലച്ച കോലാറിലെ കോലാർ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള കേന്ദ്ര നീക്കത്തിന് കർണാടക സർക്കാർ അനുമതി നല്കി. കെജിഎഫില്‍ ഭാരത് ഗോള്‍ഡ് മൈൻസ് ലിമിറ്റഡിന് കീഴിലെ 1,003.4 ഏക്കറിലായി സ്ഥിതിചെയ്യുന്ന 13 ഖനികളിലാണ് ഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്.
മൈൻസ് ആൻഡ് മിനറല്‍സ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ (എംഎംഡിആർ) ആക്ട് അനുസരിച്ച്, ഇത്തരം ഖനനത്തിന് അതത് സംസ്ഥാന സർക്കാരുകളുടെ പ്രത്യേക അനുമതി കൂടി ആവശ്യമാണ്.