Home Featured റെക്കോർഡ്‌ വിലയിൽ സ്വർണം

റെക്കോർഡ്‌ വിലയിൽ സ്വർണം

by admin

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തി. കഴിഞ്ഞ ദിവസം 44,000 കടന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്നലെ 400 രൂപ ഇടിഞ്ഞ് 44,000ല്‍ താഴെ എത്തിയിരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തിയത്.

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്.

എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷമാണ് ഇന്നലെ വില ഇടിഞ്ഞത്. ആഗോള സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് വില ഉയരാന്‍ കാരണം.

ഇനിയും ചോദിച്ചാല്‍ അഭിനയം നിര്‍ത്തും’; ആരാധകരെ ഞെട്ടിച്ച്‌ ജൂനിയര്‍ എന്‍ടിആര്‍

നാട്ടു നാട്ടിവിലൂടെ ഇന്ത്യയില്‍ ഓസ്കാര്‍ എത്തിയതോടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണും ജൂനിയര്‍ എന്‍ടിആറും. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിനു ശേഷം ജൂനിയര്‍ എന്‍ടിആറിന്റെ മറ്റൊരു വമ്ബന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം വന്നത്. വിശ്വക് സെന്‍ ചിത്രം ദസ് കാ ധംകിയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഇത്. ഹൈദരാബാദിലായിരുന്നു ചടങ്ങ് നടന്നത്.

ഓസ്കാര്‍ നേടിയതിനു ശേഷം ഹൈദരബാദിലേക്ക് തിരിച്ചെത്തിയ ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിരവധി ആരാധകരും എത്തിയിരുന്നു. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ഞാന്‍ ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ല, നിങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചാല്‍ സിനിമ ചെയ്യുന്നത് ഞാന്‍ നിര്‍ത്തും”. പ്രിയപ്പെട്ട താരത്തിന്റെ മറുപടി കേട്ട് ആരാധകര്‍ ഒരുനിമിഷം അമ്ബരന്നു. പിന്നെ ചിരിച്ചു കൊണ്ട് ജൂനിയര്‍ എന്‍ടിആറിന്റെ മറുപടിയും വന്നു. ഉടനൊന്നും സിനിമകള്‍ നിര്‍ത്താന്‍ തനിക്ക് പദ്ധതിയില്ല. ഇതോടെയാണ് താരത്തിന്റെ തമാശ ആരാധകര്‍ക്കും പിടികിട്ടിയത്.

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. ആര്‍ആര്‍ആറിനു ശേഷം താരത്തിന്റെ ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ സിനിമയാണിത്. അടുത്ത വര്‍ഷം ഏപ്രില്‍ 5 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group