തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.രാജ്യാന്തര സ്വർണവില ഔൺസിന് 500 ഡോളർ ഉയർന്ന് 5,578.85 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 17,885 രൂപയും, പവന് 1,43,080 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 13,414 രൂപയും പവന് 1,07,312 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 425 രൂപയും കിലോഗ്രാമിന് 4,25,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.