ന്യൂഡൽഹി :ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില് പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള് അറസ്റ്റില്.സംഭവത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില് എത്തിക്കുകയായിരുന്നു. ഇവരെ പിടികൂടാന് ഇന്റർ പോള് ബ്ലൂ കോര്ണര് നോട്ടീസ് പുറപെടുവിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർ തയ്ലൻഡില്‍ എത്തി ഇവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ പൂർത്തിയാക്കുകയായിരുന്നു.
ഡിസംബര് ആറിന് അര്ധ രാത്രി 11ഓടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്.അപകടത്തില് 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തിരുന്നു.