Home Featured ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നു

ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നു

by admin

മംഗളൂരു: ഗോവ-മംഗളൂരു വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നതിനുള്ള അണിയറ നീക്കം റെയില്‍വേ ആരംഭിച്ചു. രാവിലെ 5.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ച 1.15ന് ഗോവയിലെത്തുന്ന രീതിയില്‍ സമയം ക്രമീകരിക്കാനാണ് ആലോചിക്കുന്നത്. 2.40നുള്ള ഗോവ മുംബൈ വന്ദേ ഭാരതിന് കണക്ഷൻ ലഭിക്കും. 10.40ന് മുംബെയില്‍ എത്താൻ കഴിയും.

രാവിലെ 5.25ന് പുറപ്പെടുന്ന മുംബൈ-ഗോവ വന്ദേഭാരത് 1.10ന് ഗോവയിലെത്തും. രണ്ട് മണിക്ക് ഗോവ-കോഴിക്കോട് സർവിസ് ആരംഭിച്ചാല്‍ രാത്രി 10.30ന് കോഴിക്കോടും എത്താം. കോഴിക്കോട് മംഗളൂരു-ഗോവ വന്ദേ ഭാരതിന് കണ്ണൂർ, കാസർകോട്, ഉഡുപ്പി, ബൈന്തൂർ, മൂകാംബിക റോഡ്, കാർവാർ എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ് അനുവദിക്കും.

അതേസമയം, വന്ദേഭാരതിന് കടന്നു പോവാൻ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്ന ഏർപ്പാട് ഗോവ-കോഴിക്കോട് വന്ദേഭാരത് വരുന്നതോടെ യാത്രക്കാർക്ക് പ്രഹരമാവുമെന്ന ആശങ്കയും ഉയരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group