Home Featured ഗോവന്‍ ഹോട്ടലുകളില്‍ മീന്‍ കറി ഊണ് നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍, സ്വാഗതം ചെയ്ത് ഷാക്ക് ഉടമകള്‍

ഗോവന്‍ ഹോട്ടലുകളില്‍ മീന്‍ കറി ഊണ് നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍, സ്വാഗതം ചെയ്ത് ഷാക്ക് ഉടമകള്‍

by admin

പനാജി: ഗോവന്‍ ബീച്ചുകളിലെ ഭക്ഷ്യശാലകളില്‍ മീന്‍കറി ഊണ് നിര്‍ബന്ധമാക്കി ഗോവന്‍ സര്‍ക്കാര്‍. ഭക്ഷ്യ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനത്തെ മത്സ്യത്തൊഴിലാളി സമൂഹവും ബീച്ച്‌ ഷാക്ക് ഉടമകളും സ്വാഗതം ചെയ്തു. ഗോവയുടെ ആത്മാവ് പ്രതിഫലിക്കുന്നതാണ് മീന്‍ കറി ഊണ് എന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

പരമ്ബരാഗത ഗോവന്‍ ഭക്ഷണം തേടിയാണ് സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്. ഗോവന്‍ ബീച്ചുകളില്‍ ഭക്ഷ്യശാലകളില്‍ മീന്‍ കറി ഊണ് നിര്‍ബന്ധമായി വിളമ്ബണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം ഭക്ഷ്യ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടനകള്‍ പറഞ്ഞു. ഞായറാഴ്ച ഗോവന്‍ ടൂറിസം മന്ത്രി രോഹന്‍ കൗണ്ടെയാണ് ബീച്ചുകളിലെ ഭക്ഷ്യശാലകളില്‍ മീന്‍ കറി ഊണ് നിര്‍ബന്ധമെന്ന പ്രഖ്യാപനം നടത്തിയത്. മറ്റു ഇന്ത്യന്‍, രാജ്യാന്തര ഭക്ഷ്യവിഭവങ്ങള്‍ക്ക് ഒപ്പം ഗോവയുടെ പരമ്ബരാഗത ഭക്ഷണമായ മീന്‍ കറി ഊണും വിളമ്ബണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ ഗോവയുടെ സമ്ബന്നമായ ഭക്ഷ്യസംസ്‌കാരം ഉയര്‍ത്തിക്കാട്ടാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

തേങ്ങ ഉപയോഗിച്ചാണ് മീന്‍ കറി ഊണ് തയ്യാറാക്കുന്നത്. കൂടാതെ സ്വാദ് നല്‍കുന്നതിന് ആവശ്യത്തിന് എരിവും പുളിയും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. നിലവില്‍ ബീച്ചുകളിലെ ഭക്ഷ്യശാലകളില്‍ പ്രധാനമായി നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണ് വിളമ്ബുന്നത്. പുതിയ ഉത്തരവ് അനുസരിച്ച്‌ മീന്‍ കറി ഊണും പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group