പനാജി: ഗോവയില്‍ നവംബര്‍ ഒന്നുമുതല്‍ കാസിനോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.
തീരദേശ സംസ്ഥാനമായ ഗോവയില്‍ നിരവധി കാസിനോകള്‍ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ ഇവ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കാസിനോകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
കാസിനോകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കാവൂ. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമ ന്നും മുഖമന്ത്രി പറഞ്ഞു. കാസിനോകള്‍ തുറക്കുന്നതിന് മുന്‍പായി ലൈസന്‍ ഫീസ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.