Home Featured ‘പോയി തൂങ്ങിച്ചാവൂ’ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ല: കർണാടക ഹൈക്കോടതി

‘പോയി തൂങ്ങിച്ചാവൂ’ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ല: കർണാടക ഹൈക്കോടതി

by admin

ബംഗളൂരു: ‘പോയി തൂങ്ങിച്ചാവൂ’ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ ഒരു പുരോഹിതന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഇത്തരം പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു. തന്‍റെ ഭാര്യയുമായുള്ള പുരോഹിതന്‍റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുത്തുകയും പോയി തൂങ്ങിച്ചാവൂ എന്ന് ആക്രോശിക്കുകയും ചെയ്തു.

പരാതിക്കാരൻ ദേഷ്യത്താൽ പറഞ്ഞതാണെന്നും പുരോഹിതൻ പരാതിക്കാരന്‍റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പരാതിക്കാരന്‍റെ ഭീഷണിയെ തുടർന്ന് പുരോഹിതൻ ആത്മഹത്യ ചെയുകയായിരുന്നെന്നാണ് എതിർഭാഗം കോടതിയിൽ വാദിച്ചത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതന്‍റെ ആത്മഹത്യ.

You may also like

error: Content is protected !!
Join Our WhatsApp Group