Home പ്രധാന വാർത്തകൾ മദ്യം നിറച്ച ഗ്ലാസ്, ടച്ചിങ്‌സിന് ഫ്രൂട്ട്‌സ്, ലഹരിയില്‍ നൃത്തം; പരപ്പന അഗ്രഹാര ജയിലിലെ ദൃശ്യങ്ങള്‍ വൈറല്‍

മദ്യം നിറച്ച ഗ്ലാസ്, ടച്ചിങ്‌സിന് ഫ്രൂട്ട്‌സ്, ലഹരിയില്‍ നൃത്തം; പരപ്പന അഗ്രഹാര ജയിലിലെ ദൃശ്യങ്ങള്‍ വൈറല്‍

by admin

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ മദ്യം നിറച്ച ഗ്ലാസുകളും ആഹാരവും മദ്യക്കുപ്പികളും വെച്ചിരിക്കുന്നതിന്റെ വിഡിയോ പുറത്ത്.തടവുകാര്‍ ജയിലില്‍ മദ്യപിച്ച്‌ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. നേരത്തെ ഐഎസ് ബന്ധമുള്ളയാളും സീരിയല്‍ കില്ലറും ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തടവുകാര്‍ ടിവി കാണുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.ജയില്‍ തടവുകാര്‍ മൊബൈല്‍ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ വിഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ജയില്‍വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിലിലെ വിഐപി പരിഗണന വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. ജയില്‍ എഡിജിപി ബി ദയാനന്ദ ജയിലിലെത്തി പരിശോധന നടത്തി. വിഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് ദയാനന്ദ നിര്‍ദേശം നല്‍കി.ഒട്ടേറെ ബലാത്സംഗക്കേസുകളില്‍ കുറ്റവാളിയായ സീരിയല്‍ കില്ലര്‍ ഉമേഷ് റെഡ്ഡി, തീവ്രവാദക്കേസ് പ്രതി ജുഹദ് ഹമീദ് ഷക്കീല്‍ മന്ന, സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ തരുണ്‍ രാജു തുടങ്ങിയവര്‍ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിഡിയോയാണു പ്രചരിച്ചത്. ചില പ്രതികള്‍ സെല്ലില്‍ പാചകം ചെയ്യുന്ന തരത്തിലുള്ള വിഡിയോയും പ്രചരിക്കുന്നുണ്ട്. വിഷയം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group