ചിക്കമഗളുരു: വനത്തിനുള്ളിൽ പ്രണയിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത കാമുകൻ, രാത്രി മുഴുവൻ മൃതദേഹത്തിനു കാവലിരുന്നു. ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവർക്കും പ്രായ പൂർത്തിയായാൽ വിവാഹം നടത്തിക്കൊടുക്കാമെന്നു വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടുത്ത ഗ്രാമത്തിലുള്ള ബന്ധുവീട്ടിൽ ഒരു ചടങ്ങിനു പോകാനെന്ന വ്യാജേന പെൺകുട്ടിയെ കൂടെക്കൂട്ടിയ കാമുകൻ ജദഗനഹള്ളിക്കു സമീപത്തെ വനത്തിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുമെന്നു പെൺകുട്ടി പറഞ്ഞതോടെയാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ വരെ മൃതദേഹത്തിനു കാവലിരുന്ന ആൺകുട്ടിയെ പ്രദേശവാസികൾ പൊലീസിൽ ഏൽപിച്ചു.