മൈസൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി . ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്ബള്ളി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം .
ട്രാക്ടര്‍ ഡ്രൈവറായ മാമ്ബള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ മാമ്ബള്ളിയിലെ കാഞ്ചന (25) എന്നിവരാണ് മരണം വരിച്ചത് .കുറെ വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് നിരവധി തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി .
അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്.ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് മൂന്നുമാസം മുമ്ബ് ശ്രീനിവാസ് ആത്മഹത്യ ശ്രമം നടത്തിയിരുന്നു . വീട്ടുകാര്‍ ആത്മഹത്യശ്രമം ഉടന്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല .
വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെയും കൂട്ടി തേരമ്ബള്ളി തടാകത്തിനടുത്തെത്തി . തുടര്‍ന്ന് കാറിന്റെ വാതിലുകള്‍ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.