ആറുദിവസത്തിനിടെ പീഡിപ്പിച്ചത് പത്തുപേർമൈസൂരു ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ ബിരൂർ ഹോബ്ലിയിൽ 16-കാരിയെ പെൺവാണിഭത്തിന് വിറ്റ സംഭവത്തിൽ പിതാവും മുത്തശ്ശിയുമടക്കം മൂന്നുപേർ അറസ്റ്റിൽ.അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന എന്നിവർ പണത്തിനാ യി ഭരത് ഷെട്ടി എന്നയാൾക്ക് വിൽക്കുകയായിരുന്നു. തുടർ ന്ന് ഭരത് ഷെട്ടി പെൺകുട്ടിയെ മംഗളൂരുവിലേക്ക് കൊ ണ്ടുപോയി.അവിടെ കുട്ടിയെ ആറുദി വസത്തിനിടെ പത്തുപേർ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂ രുവിൽനിന്ന് സ്വന്തം നാട്ടിലെ ത്തി വിവരം അമ്മാവനെ അറി യിക്കുകയായിരുന്നു.
അമ്മാവൻ കുട്ടിയെയുംകൂട്ടി ബിരൂർ പോലീസ് സ്റ്റേഷനിൽ പരാ തിനൽകി. തുടർന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്ന, ഭരത് ഷെട്ടി എന്നി വരെ അറസ്റ്റുചെയ്തു. മറ്റുപ്രതി കൾക്കായി തിരച്ചിൽ ആരംഭി ച്ചതായി പോലീസ് അറിയിച്ചു.