Home Featured ബംഗളൂരു:ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

ബംഗളൂരു:ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

by admin

ബംഗളൂരു: ബംഗളൂരുവില്‍ ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് വെട്ടിക്കൊന്നു. മൈസൂരു എച്ച്.ഡി. കോട്ട സ്വദേശിയായ ഗണേശ(50)യാണ് മകള്‍ പല്ലവിയെ വെട്ടിക്കൊലപ്പെടുത്തിയത്. പതിനേഴ് വയസ്സായിരുന്നു.

ഗണേശയുടെ ആക്രമണത്തില്‍ ഭാര്യ ശാരദയ്ക്കും, ഇവരുടെ സഹോദരീ ഭര്‍ത്താവ് ശാന്തകുമാറിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളൂരു പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥപുര ഡോക്ടേഴ്സ് ലേഔട്ടില്‍ ശാന്തകുമാറിന്റെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. പി.യു. വിദ്യാര്‍ഥിനിയായ പല്ലവിയും എച്ച്.ഡി. കോട്ട സ്വദേശിയായ ദളിത് യുവാവും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു.

ഒരിക്കല്‍ ഇരുവരും ഒളിച്ചോടി. പിന്നീട് പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത്. ഇതോടെ ഗണേശ മകളെ ബംഗളൂരുവിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിലാക്കി. എന്നാല്‍, പല്ലവി ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും യുവാവിനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് എച്ച്.ഡി. കോട്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഗണേശ മകളെ വെട്ടിക്കൊന്നത്. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് ഭാര്യയ്ക്കും വെട്ടേറ്റത്. ശാരദയുടെ സഹോദരി ഗീതയുടെ ഭര്‍ത്താവ് ശാന്തകുമാറിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group