Home Featured 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍, 5 ലക്ഷം രൂപ ആവശ്യം

6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍, 5 ലക്ഷം രൂപ ആവശ്യം

by admin

കൊല്ലം: ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയതായാണ് വിവരം. ഒരു സ്ത്രീയാണ് വിളിച്ചത്. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group