Home Featured കൂള്‍ ഡ്രിംഗ്സില്‍ പൊട്ടിയ ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൂള്‍ ഡ്രിംഗ്സില്‍ പൊട്ടിയ ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

by admin

ശീതളപാനീയത്തില്‍ കിടന്ന ഗ്ലാസ് കഷ്ണം അബദ്ധത്തില്‍ ചവച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസ് ക്യൂബെന്ന് കരുതിയാണ് പെണ്‍കുട്ടി ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസണ്‍ ബോട്ടില്‍ എന്ന കമ്ബനിയുടെ ഡ്രിംഗ്സാണ് കുട്ടി കുടിച്ചത്. കമ്ബനിക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്. ഏപ്രില്‍ 27-നായിരുന്നു സംഭവം. ഐസ് ക്യൂബാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്ലാസ് കഷ്ണം കുട്ടി ചവച്ചരച്ചത്. മോണയും ചുണ്ടും മുറിഞ്ഞ് രക്തം വാർന്നതോടെയാണ് ഗ്ലാസ് കഷ്ണമാണെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ കുട്ടിക്ക് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് വീണ്ടും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഫ്രോസണ്‍ ബോട്ടില്‍ കമ്ബനിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കമ്ബനി പരാതി തള്ളിക്കളയുകയാണ് ചെയ്തതെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ആശുപത്രി ചെലവുകള്‍ വഹിക്കാമെന്ന് കമ്ബനി അധികൃതർ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ പ്രതിമാസം 2.5 കോടി കുപ്പികള്‍ നിർമിക്കാറുണ്ടെന്നും ഇതുപോലെയൊരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്ബനി പ്രതികരിച്ചു.പെണ്‍കുട്ടി കുടിച്ച ഡ്രിംഗ്സിന്റേയും ഗ്ലാസ് കഷ്ണത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് പേര്‍ക്കും ഹെല്‍മറ്റില്ല, ബൈക്കോടിക്കുന്ന ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലുന്ന യുവതി; വീഡിയോ പുറത്ത്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഹെല്‍മറ്റ് കൊണ്ട് ഭർത്താവിനെ അടിക്കുന്ന ഭാര്യയുടെ വീഡിയോ ആണ്. ഉത്തർപ്രദേശില്‍ ലക്നൗവില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.ബൈക്കില്‍ സഞ്ചരിക്കവേയാണ് യുവതി വണ്ടിയോടിക്കുന്ന ഭർത്താവിനെ തുടർച്ചയായി മർദിക്കുന്നത്. അതും ചെരുപ്പുകൊണ്ട്.യുവതി ഭർത്താവിനെ സ്ലിപ്പർ കൊണ്ട് തല്ലുകയാണ്. കൂടാതെ ചീത്ത പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭർത്താവ് ആവട്ടെ ഇത് ഒന്നും ശ്രെദ്ധിക്കുന്നത്‌ പോലുമില്ല. ഒന്നും ശ്രെദ്ധിക്കാതെ വണ്ടി ഓടിക്കുകയാണ്. 21 സെക്കന്റ്‌ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ദമ്ബതികളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.യുവതി ഹെല്‍മെറ്റ്‌ വെയ്ക്കാത്തതും വീഡിയോയില്‍ കാണാം. പിന്നിലൂടെ വന്ന വണ്ടിക്കാരാണ് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പകുവെച്ചിരിക്കുന്നത്. ദമ്ബതികളുടെ വഴക്കിന് പിന്നിലുള്ള കാരണം വ്യക്തമല്ല.ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ്സ് കുറിക്കുന്നുണ്ട്.

വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഭർത്താവിനെ മർദ്ദിക്കുന്നത് അപകടം വിളിച്ചു വരുത്തുകയാണ് എന്നാണ് നിരവധി പേർ കുറിക്കുന്നത്.ഭർത്താവിനെ ശല്യം ചെയ്യുകയും ഹെല്‍മറ്റിടാതെ യാത്ര ചെയ്യുകയും ചെയ്തതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും കമന്റുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group