Home Featured ബംഗളൂരു: നഗരത്തിൽ സ്ത്രീ സുഹൃത്തുക്കളെ പരസ്പരം കൈമാറി ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റിൽ

ബംഗളൂരു: നഗരത്തിൽ സ്ത്രീ സുഹൃത്തുക്കളെ പരസ്പരം കൈമാറി ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റിൽ

by admin

ബംഗളൂരുവില്‍ ‘ഗേള്‍ഫ്രണ്ട് സ്വാപ്പിങ് റാക്കറ്റ്’ സംഘാംഗങ്ങളായ രണ്ടുപേർ സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍.ഹരീഷ്, ഹേമന്ത് എന്നിവരാണ് പിടിയിലായത്. വേഷം മാറിയെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.ആണ്‍-പെണ്‍ സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. ‘സ്വിങ്ങേഴ്സ്’ എന്നിവരാണ് സംഘാംഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇവരുടെ വലയിലകപ്പെടുന്ന ആളുകളെ പങ്കാളികളെ പങ്കുവെക്കാൻ പലതരത്തില്‍ നിർബന്ധിക്കുകയായിരുന്നു. പിന്നീട് സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്തും ലൈംഗികചൂഷണം തുടരും.

സംഘത്തിലകപ്പെട്ട ഒരു യുവതി സെൻട്രല്‍ ക്രൈം ബ്രാഞ്ചിന് പരാതി നല്‍കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ചാണ് പ്രതികള്‍ യുവതിയെ വലയിലാക്കിയത്. തുടർന്ന് പ്രതികളും ഇവരുടെ സുഹൃത്തുക്കളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു. ഇത് എതിർത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തു. തുടർന്നാണ് പരാതി നല്‍കിയത്. റാക്കറ്റില്‍ പെട്ട കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും സമാനമായ മറ്റ് സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായവർ അറിയിക്കണമെന്നും സെൻട്രല്‍ ക്രൈംബ്രാഞ്ച് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group